ന്യൂസിലന്റിലെ ജനങ്ങളെ ഭയചകിതരാക്കി വീണ്ടും ഭൂമികുലുക്കും; കഴിഞ്ഞ ദിവസം ഉണ്ടായ നാലു ഭൂകമ്ബങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റില്‍ ഇന്നും ഭൂചലനം: 6.6 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ പേടിച്ചരണ്ട് ജനം

നങ്ങളെ ഭയചകിതരാക്കി ന്യൂസിലന്റില്‍ വീണ്ടും ഭൂകമ്ബം. റിക്ച്ചര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂകമ്ബത്തിന് പിന്നാലെ ജനങ്ങള്‍ പരിഭ്രാന്തരായി. കഴിഞ്ഞ ദിവസം ശക്തമായ നിരവധി ചലനങ്ങള്‍ ഉണ്ടാകുകയും അതിനു പിന്നാലെ സുനാമിമുന്നറിയിപ്പും നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ജനങ്ങളെ കൂട്ടത്തോടെ തീരപ്രദേശത്ത് നിന്നും ഒഴിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഭീതിയില്‍ നിന്നും ജനം പുറത്ത് കടക്കും മുന്നേയാണ് ഈസ്റ്റ് കോസ്റ്റില്‍ വീണ്ടും ഭൂകമ്ബം ഉണ്ടായിരിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ ഉണ്ടായ ഭൂകമ്ബത്തില്‍ കെട്ടിടങ്ങള്‍ കുലുങ്ങി വിറച്ചു. നാലുദിവസം മുമ്ബാണ് ശക്തമായ മറ്റൊരു ഭൂകമ്ബം ഉണ്ടായത്. അന്ന് സുനാമി മുന്നറിയിപ്പും നല്‍കിയതിനെ തുടര്‍ന്ന് തീരപ്രദേശത്തിന് 100 കിലോമീറ്റര്‍ അകലെയുള്ളവരെ വരെ ഒഴിപ്പിച്ചിരുന്നു.

ന്യൂസിലന്റ് സമയം രാവിലെ 8.35ഓട് കൂടിയാണ് ഇന്ന് ഭൂകമ്ബം ഉണ്ടായത്. ഇതിന് പിന്നാലെ 4.9 രേഖപ്പെടുത്തിയ മറ്റൊരു ചലനം കൂടി ഉണ്ടായി. ന്യൂസിലന്റിന്റെ വടക്ക് കെര്‍മാഡിക് ദ്വീപിലാണ് ഇന്നും ഭൂകമ്ബം ഉണ്ടായത്. അതേസമയം ഇതുവരെ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ഭൂകമ്ബ അനുഭവപ്പെട്ടതായി നിരവധി സ്ഥലങ്ങളില്‍ നിന്നാണ് ജനം ന്യൂസിലന്റിന്റെ ഒഫീഷ്യല്‍ ജിയോളജിക്കല്‍ സഥാപനമായ ജിയോനെറ്റില്‍ വിളിച്ചറിയിിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഉണ്ടായ ഭൂകമ്ബത്തില്‍ നിരവധി കെട്ടിടങ്ങള്‍ കുലുങ്ങി വിറക്കുകയും ജനങ്ങള്‍ ഭയചകിതരാകുകയും ചെയ്തു. പുലര്‍ച്ചെ 2.27ഓടെ 7.3 മാഗ്നിറ്റിയൂഡിലും തൊട്ടു പിന്നാലെ 7.4 മാഗ്നിറ്റിയൂഡിലുമാണ് ഭൂകമ്ബം രേഖപ്പെടുത്തിയത്.

prp

Leave a Reply

*