മലനിരകളില്‍ വന്‍ സ്വര്‍ണ നിക്ഷേപം; കുഴിച്ചെടുത്ത് ഗ്രാമവാസികള്‍: വീഡിയോ വൈറല്‍

സ്വര്‍ണത്തോട് മനുഷ്യര്‍ക്കുള്ള പ്രിയം എത്രയാണെന്ന് പറഞ്ഞറിയിക്കാന്‍ പറ്റുന്നതിനും അപ്പുറമാണ്. എന്നാല്‍ ഒരു മലനിരയില്‍ മുഴുവന്‍ സ്വര്‍ണം കണ്ടെത്തിയാലോ? ജനങ്ങളുടെ അമ്ബരപ്പും സന്തോഷവും എത്രമാത്രമെന്ന് പറഞ്ഞറിയിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ സ്വപ്‌നമെന്ന് തോന്നുന്ന ഇക്കാര്യം യാഥാര്‍ത്ഥ്യമായിരിക്കുകയാണ് കോംഗോയില്‍. ഇവിടുത്തെ ഒരു മലനിരയില്‍ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയിരിക്കുകയാണ് ഗ്രാമവാസികള്‍.

കോംഗോയിലെ തെക്കന്‍ കിവു പ്രവിശ്യയിലാണ് സംഭവം. മലനിരകളില്‍ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയെന്ന വാര്‍ത്തയെ തുടര്‍ന്ന് സ്വര്‍ണം ശേഖരിക്കാനായി ഇവിടേക്ക് ജനപ്രവാഹമാണ്. ഇവിടുത്തെ ലുഹീഹി മലനിരകളിലാണ് വന്‍ തോതില്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയെന്ന വാര്‍ത്ത പരന്നത്. ഇതേ തുടര്‍ന്ന് ഗ്രാമവാസികള്‍ ഇവിടേക്ക് ഒഴുകിയെത്തുകയായിരുന്നു.

ഗ്രാമവാസികള്‍ മലനിരകളില്‍ വലിയ കുഴികള്‍ കുഴിച്ച്‌ മണ്ണ് ശേഖരിക്കുന്നതിന്റെയും അതുകഴുകിയെടുത്ത് തിളങ്ങുന്ന ലോഹവസ്തു സംഭരിക്കന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സ്വതന്ത്ര പത്രപ്രവര്‍ത്തകനായ അഹ്മദ് അല്‍ഗോഹ്ബാരിയാണ് ഗ്രാമവാസികള്‍ മണ്ണ് ശേഖരിക്കുന്ന ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

മലനിരകളില്‍ മുഴുവന്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്നാണ് ജനങ്ങളുടെ കണ്ടെത്തല്‍. ആയുധങ്ങള്‍ ഉപയോഗിച്ച്‌ കുഴിക്കുന്നവരെയും വെറും കൈകൊണ്ട് മണ്ണ് ശേഖരിക്കുന്നവരെയും ഇവിടെ കാണാം. ജനങ്ങളുടെ തിരക്ക് അനിയന്ത്രിതമായതിനെ തുടര്‍ന്ന് കിവുവിലെ ഖനിമന്ത്രി വെനന്റ് ബുറുമെ മുഹിഗിര്‍വ മനനിരകളില്‍ ഖനനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കി. എന്നിട്ടും നിരവധി ആളുകളാണ് ഇവിടേക്ക് സ്വര്‍ണം ശേഖരിക്കാനായെത്തുന്നത്.

prp

Leave a Reply

*