കൊച്ചി: പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേരള യൂണിയന് മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്.എസ്.ശശികുമാറാണ് ക്വോ വാറണ്ടോ ഹര്‍ജി നല്‍കിയത്.
തോമസ് ചാണ്ടിയുടെ കൈയേറ്റ വിഷയത്തില്‍ സര്‍ക്കാരിനെതിരെ കോടതി ശക്തമായ പരാമര്‍ശം നടത്തിയിരുന്നു. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നും ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി നല്കിയ ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.
മുഖ്യമന്ത്രിക്ക് മന്ത്രിമാരെ വിശ്വാസമില്ലാതായെന്നും മന്ത്രിമാര്‍ക്ക് തിരിച്ചും അങ്ങനെയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.