മാതാപിതാക്കളും സഹോദരിയുമടക്കം നാലുപേരെ
കൊലപ്പെടുത്തിയതായി അറസ്റ്റിലായ കേദല്‍ ജീന്‍സണ്‍ രാജ കുറ്റസമ്മതം നടത്തി. കൂട്ടക്കൊലയ്ക്കു പിന്നില്‍ സാത്താന്‍സേവ ബന്ധമെന്നു പൊലീസ് പറയുന്നു. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് ഇയാള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രതി കേഡല്‍ ജീവന് കൊടുത്ത് ആത്മാവിനെ വേര്‍പെടുത്തലാണ് പരീക്ഷിച്ചതെന്നു പൊലീസിന് മൊഴി നല്കി. ബുധനാഴ്ച ഗെയിം കാണിക്കാം എന്ന് പറഞ്ഞ് മാതാപിതാക്കളെയും സഹോദരിയെയും വീടിന്റെ മുകളിലെ നിലയില്‍ എത്തിച്ചശേഷം മഴു ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ആര്‍പിഎഫ് കേദലിനെ പിടികൂടിയത്.