വിപണിയില്‍ കുതിച്ച്‌ മ്യൂച്വല്‍ ഫണ്ടുകള്‍ നേട്ടമുണ്ടാക്കി; 53 ശതമാനം വരെ ആദായം ഉയര്‍ത്തി

യുഎസ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ആഗോള തലത്തില്‍ ഓഹരി വിപണികളെ സ്വാധീനിച്ചപ്പോള്‍ ആഭ്യന്തര സൂചികകളും എക്കാലത്തെയും ലാഭത്തിലെത്തി. സെന്‍സെക്‌സ് ഇതാദ്യമായി 43,000 കടന്നു. ഓഹരി വിപണിയിലെനേട്ടം യഥാര്‍ഥത്തില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ പ്രതിഫലിക്കുന്നുണ്ട്.

298 ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍ 234 എണ്ണവും ഒരു വര്‍ഷത്തെ ആദായക്കണക്കില്‍ മികവു പുലര്‍ത്തിയിട്ടുണ്ട്. സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ 53 ശതമാനം വരെ ആദായം നല്‍കിയ ഫണ്ടുകളുമുണ്ട്. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഫണ്ടുകളാണ് തിരിച്ചുവരവില്‍ മുന്നില്‍. ഒരു വര്‍ഷത്തെ നേട്ടം പരിശോധിക്കുകയാണെങ്കില്‍ സ്‌മോള്‍ ക്യാപ് വിഭാഗത്തിലെ ക്വാണ്ട് സ്‌മോള്‍ ക്യാപ് ഫണ്ടാണ് നേട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 53 ശതമാനം ആദായമാണ് ഒരു വര്‍ഷത്തിനിടെ ഫണ്ട് നേടിയത്.

prp

Leave a Reply

*