23 കൊല്ലങ്ങള്‍ക്ക് മുമ്ബ് ഈ ദിനത്തിലായിരുന്നു കൊട്ടിഘോഷിക്കപ്പെട്ട ആ പോരാട്ടത്തില്‍ സച്ചിന്‍ വോണിനെ നിഷ്പ്രഭനാക്കിയത്

1998 മാര്‍ച്ച്‌ 9. കൊട്ടിഘോഷിക്കപ്പെട്ട സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍- ഷെയിന്‍ വോണ്‍ മത്സരത്തിന് വേദിയായ ഓസീസിന്റെ ഇന്ത്യന്‍ പര്യടനം. ചെന്നൈ ടെസ്റ്റ് എന്തുകൊണ്ടും ശ്രദ്ധിക്കപ്പെട്ടതിനു കാരണങ്ങളിലൊന്ന് ഇരുവരുടെയും കരിയറിലെ സുവര്‍ണകാലഘട്ടത്തിലൂടെയായിരുന്നു കടന്നുപോയിക്കൊണ്ടിരുന്നത് എന്നത് കൂടിയായിരുന്നു.

പത്രത്താളുകളിലൊന്നാകെ ബോര്‍ഡര്‍- ​ഗവാസ്കര്‍ ട്രോഫിയ്ക്കൊപ്പം തന്നെ ഇരുവരുടെയും മുഖചിത്രങ്ങള്‍ വെച്ചുള്ള പോരാട്ടത്തിന്റെ നാള്‍വഴി കഥകളും നിറഞ്ഞു.

25 കാരനായ സച്ചിന്‍ പക്ഷേ ആദ്യ ഇന്നിങ്സില്‍ വോണിന് മുന്നില്‍ വെറും നാല് റണ്‍സിന് മുട്ടുകുത്തിയെങ്കിലും പിന്നീടാണ് രണ്ടാം ഇന്നിങ്സില്‍ കരിയറിലെ 15 ാം സെഞ്ച്വറി തികച്ച്‌ ഇന്ത്യന്‍ വിജയത്തിന് നിര്‍ണായകമായത്. അന്ന് 191 പന്തില്‍ നിന്നും 155 റണ്‍സാണ് താരം കുറിച്ചത്. അന്ന് സച്ചിന് ഉപദേശവുമായി വന്നത് ഇന്നത്തെ കോച്ച്‌ രവി ശാസ്ത്രിയായിരുന്നു. പ്രത്യേകിച്ചും ഷെയിന്‍ വോണിനെതിരെയുള്ള പദ്ധതികള്‍ മെനയുന്നതില്‍.

ടെന്‍ഡുല്‍ക്കറുടെ കരിയറിലെ സുപ്രധാന സെഞ്ച്വറികളുടെ എണ്ണമെടുക്കുമ്ബോള്‍ തീര്‍ച്ചയായും വോണിനെ അടിച്ചുപരത്തിയ ഈ സെഞ്ച്വറിയും മുന്നിലുണ്ടാവും.

prp

Leave a Reply

*