മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ചയാളുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത്. പി.പി.ഇ. കിറ്റ് ധരിച്ചെത്തിയ ആളാണ് സ്‌ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ചതെന്നാണ് സി.സി.ടി.വി. ദൃശ്യങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സ്‌ഫോടക വസ്തുക്കളടങ്ങിയ വാഹനം അംബാനിയുടെ വസതിക്ക് മുന്നില്‍ ഉപേക്ഷിച്ച ശേഷം ഇയാള്‍ നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തുടര്‍ന്ന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തില്‍ കയറി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.
ഫെബ്രുവരി 25-നാണ് മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്ന് 20 ജെലാറ്റിന്‍ സ്റ്റിക്കുകളടങ്ങിയ സ്ഫോടക വസ്തുക്കളും ഭീഷണി കത്തും കണ്ടെടുത്തത് .പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ മോഷ്ടിക്കപ്പെട്ടതാണെന്നും മുംബൈ സ്വദേശിയായ മന്‍സുഖ് ഹിരേന്‍ എന്നയാളുടെ വാഹനമാണിതെന്നും കണ്ടെത്തി. ദിവസങ്ങള്‍ക്ക് മുമ്ബ് മുംബൈയിലെ കടലിടുക്കില്‍ വാഹന ഉടമയായ മന്‍സുഖിനെ മരിച്ചനിലയില്‍ കണ്ടെത്തിയതോടെ ദുരൂഹത വര്‍ധിക്കുകയായിരുന്നു.
The post സ്‌ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ചത് പി.പി.ഇ. കിറ്റ് ധരിച്ചെത്തിയ

