മോ​ദി​യു​ടെ ല​ഡാ​ക്ക് സ​ന്ദ​ര്‍​ശ​നം; സാ​ഹ​ച​ര്യം വ​ഷ​ളാ​ക്ക​രു​തെ​ന്ന് ചൈ​ന​യു​ടെ മു​ന്ന​റി​യി​പ്പ്

ബെ​യ്ജിം​ഗ്: അ​തി​ര്‍​ത്തി​യി​ലെ സാ​ഹ​ച​ര്യം വ​ഷ​ളാ​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി ചൈ​ന. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ല​ഡാ​ക്ക് സ​ന്ദ​ര്‍​ശ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് ചൈ​ന​യു​ടെ മു​ന്ന​റി​യി​പ്പ്. സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കാ​നു​ള്ള ച​ര്‍​ച്ച​ക​ള്‍ ഇ​ന്ത്യ​യു​മാ​യി ന​ട​ന്നു​വ​രി​ക​യാ​ണ്. അ​തി​നാ​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ വ​ഷ​ളാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഒ​രു ക​ക്ഷി​യും ഏ​ര്‍​പ്പെ​ട​രു​തെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​വ​ക്താ​വ് ഷാ​വോ ലി​ജി​യാ​ന്‍ പ​റ​ഞ്ഞു.

ഇ​ന്ത്യ​യും ചൈ​ന​യും സൈ​നി​ക, ന​യ​ത​ന്ത്ര മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷം കു​റ​യ്ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ലും ച​ര്‍​ച്ച​ക​ളി​ലു​മാ​ണ്. ഈ ​ഘ​ട്ട​ത്തി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ വ​ഷ​ളാ​ക്കു​ന്ന ഒ​രു പ്ര​വ​ര്‍​ത്ത​ന​ത്തി​ലും ഒ​രു ക​ക്ഷി​യും ഏ​ര്‍​പ്പെ​ട​രു​ത്- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച അ​തി​രാ​വി​ലെ​യാ​ണ് മോ​ദി ല​ഡാ​ക്കി​ല്‍ അ​പ്ര​തീ​ക്ഷി​ത​വും അ​തീ​വ​ര​ഹ​സ്യ​വു​മാ​യ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. സം​യു​ക്ത സേ​നാ​മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്തും ക​രേ​സ​ന മേ​ധാ​വി മു​കു​ന്ദ് ന​ര​വ​നെ​യും പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ല​ഡാ​ക്കി​ലെ ലേ​യി​ല്‍‌ ആ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.

സ​മു​ദ്ര​നി​ര​പ്പി​ല്‍​നി​ന്ന് 11000 അ​ടി ഉ​യ​ര​ത്തി​ലു​ള്ള അ​തി​ര്‍​ത്തി പോ​സ്റ്റാ​യ നി​മു​വും പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു. ക​ടു​പ്പ​മേ​റി​യ ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണി​ത്. ക​ര, വ്യോ​മ​സേ​നാ, ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​ദ്ദേ​ഹം ച​ര്‍​ച്ച ന​ട​ത്തി. ല​ഫ്. ജ​ന​റ​ല്‍ ഹ​രീ​ന്ദ​ര്‍ സിം​ഗ് അ​തി​ര്‍​ത്തി​യി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു. അ​തി ര്‍​ത്തി​യി​ലെ സാ​ഹ​ച​ര്യം നേ​രി​ട്ട് മ​ന​സി​ലാ​ക്കി വി​ല​യി​രു​ത്ത​ന്ന​തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​നം. മു​ന്‍​കൂ​ട്ടി പ്ര​ഖ്യാ​പി​ക്കാ​തെ ആ​യി​രു​ന്നു യാ​ത്ര.

prp

Leave a Reply

*