ചൈനയ്ക്കെതിരെ വീണ്ടും ആഞ്ഞടിച്ച്‌ ട്രംപ്

ബെയ്ജിം​ഗ്: കൊറോണ വൈറസ് ചൈനയില്‍ നിന്നുള്ള മഹാമാരിയാണെന്നും ഇതൊരിക്കലും സംഭവിക്കാന്‍‌ പാടില്ലാത്തതായിരുന്നെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുതിയൊരു വ്യാപാര കരാര്‍ ഒപ്പിട്ടിരുന്നുവെന്നും അതിന് പിന്നാലെയാണ് ചൈനയില്‍ നിന്നും ഈ മഹാമാരി പൊട്ടിപ്പുറപ്പെട്ടതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

‘ചൈനയില്‍ നിന്നുള്ള മഹാമാരി ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒന്നായിരുന്നു. എന്നാല്‍ അവരത് അനുവദിച്ചു. പുതിയൊരു വ്യാപാര കരാര്‍ ഒപ്പിട്ടിരുന്നു. അതിന്റെ മഷിയുണങ്ങും മുമ്ബാണ് ഈ മഹാമാരി സംഭവിച്ചത്.’ ട്രംപിന്റെ വാക്കുകള്‍. കൊറോണ വൈറസിന് പിന്നില്‍ ചൈനയാണെന്ന ആരോപണം മുമ്ബും ട്രംപ് ഉന്നയിച്ചിരുന്നു. അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത് കാണുമ്ബോള്‍ ചൈനയോടുള്ള ദേഷ്യം വര്‍ദ്ധിക്കുന്നു എന്ന് കഴിഞ്ഞ ദിവസം ട്വീറ്റിലൂടെ ട്രംപ് പറഞ്ഞിരുന്നു.

prp

Leave a Reply

*