അങ്ങനെ പ്രതിസന്ധികള്‍ സൃഷ്ട്ടിച്ച ഷൂട്ടുകള്‍ക്കൊടുവില്‍ ചിത്രം മിന്നല്‍ മുരളിക്ക് പാക്കപ്പ് കൊടി.

ചിത്രം പ്രഖ്യാപിച്ച സമയം മുതല്‍ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ സിനിമയാണ് ടൊവിനോ തോമസ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന മിന്നല്‍ മുരളി . ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്ക് ഏറെ സ്വീകാര്യതയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തിന് ഫൈനല്‍ പാക്കപ്പ് ആയിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. 19 മാസവും മൂന്ന് ദിവസവും നീണ്ടു നിന്ന ഷൂട്ടിങിന് ഇന്ന് അവസാനമായെന്ന് നിര്‍മാതാവ് കെവിന്‍ പോള്‍ പറഞ്ഞു. 2019 ഡിസംബര്‍ 23നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. അതിനു ശേഷം ലോക്‌ഡൗണ്‍ മൂലം ചിത്രീകരണം ഒരു വര്‍ഷത്തോളം നീണ്ടുപോകുക ആയിരുന്നു.

ഇതിനിടയില്‍ ചിത്രത്തിന്റെ ഷൂട്ടിം​ഗിനെതിരെ തൊടുപുഴയ്ക്ക് സമീപം കുമാരമംഗലം പഞ്ചായത്തിലെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. കടുത്ത കൊവിഡ് നിയന്ത്രണങ്ങളുള്ള ഡി കാറ്റഗറിയിലുള്ള പഞ്ചായത്തിലാണ് ഷൂട്ടിംഗ് നടന്നത്. ഇത് അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞതോടെ, ഷൂട്ടിംഗിന് കളക്ടറുടെ അനുമതിയുണ്ടെന്ന് സിനിമാക്കാര്‍ അവകാശപ്പെട്ടു. ഒടുവില്‍ പൊലീസെത്തി ഇടപെട്ട് ആദ്യം ഷൂട്ടിംഗ് നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു. പക്ഷെ ചിത്രീകരണത്തിന് അനുമതിയുണ്ടെന്ന് വ്യക്തമായതിനെത്തുടര്‍ന്ന്, പൊലീസ് സംരക്ഷണയില്‍ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്തു.

prp

Leave a Reply

*