മലമ്ബുഴയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക എ. സെറീന

പാലക്കാട്: വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക എ.

സറീന. ഇതു സംബന്ധിച്ച്‌ എസ്.പി.ക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും അവര്‍ പരാതി നല്‍കി. വിദ്യാര്‍ത്ഥികളാണ് കൂടുതലും ഇത്തരം കേന്ദ്രങ്ങളിലേക്ക് എത്തുന്നതെന്നും സെറീന ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം മലമ്ബുഴയില്‍ ഒരു വിദ്യാര്‍ത്ഥിനികരഞ്ഞുകൊണ്ടു നില്‍ക്കുന്നതു കണ്ടുവെന്നും പിന്നീട് വടക്കഞ്ചേരിയില്‍ തൂങ്ങി മരിച്ച വിദ്യാര്‍ത്ഥിനിയെയായിരുന്നു താന്‍ കണ്ടതെന്നും അവര്‍ പറഞ്ഞു.

മലമ്ബുഴ സ്മശാനം പരിസരത്തെ കുറ്റിക്കാടിലും ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടവുമാണ് ഇത്തരം അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കേന്ദ്രമെന്നും അവിടം സന്ദര്‍ശിച്ച്‌ വീഡിയോ തെളിവടക്കം അവര്‍ പറയുന്നു. മക്കളെ സ്കൂളിലേക്ക് വിട്ടാല്‍ അവര്‍ അവിടെ എത്തുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടതായ ഉത്തരവാദിത്വമുണ്ടെന്നും അവര്‍ മാതാപിതാക്കളോട് താക്കീത് നല്‍കുന്നു.

പ്രത്യേകിച്ചു പെണ്‍മക്കളുടെ കാര്യത്തില്‍ അമ്മമാരാണ് കൂടുതല്‍ ശ്രദ്ധാലുക്കളാവേണ്ടതെന്നും അവര്‍ പറഞ്ഞു. ഇത്തരം സ്ഥലങ്ങളില്‍ പോലീസ് പട്രോളിങ്ങ് പകല്‍ സമയത്തും ഉണ്ടായിരിക്കണമെന്നും സറീന ആവശ്യപ്പെട്ടു.

prp

Leave a Reply

*