ഡിജിറ്റലിലും വേണം ‘മേയ്ക്ക് ഇന്‍ ഇന്ത്യ’…

ഈ അടുത്ത ദിവസങ്ങളില്‍ ഇന്ത്യയില്‍ വളരെ ചര്‍ച്ചാവിഷയമായ ഒരു കാര്യമാണ് ” ഡിജിറ്റല്‍ ഇന്ത്യ” എന്ന പദ്ധതി. പ്രൊഫൈല്‍ പിക്ച്ചര്‍ ത്രിവര്‍ണ്ണ നിറമാക്കിയും അല്ലാതെയും ഡിജിറ്റല്‍  ഇന്ത്യയെ പിന്തുണയ്ക്കുവാന്‍ നാം മത്സരിച്ചു. ഡിജിറ്റല്‍ ഇന്ത്യയുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് നാം സംശയിക്കേണ്ട കാര്യമില്ല. ഇന്ത്യയെ ഒരു വന്‍ ശക്തിയാക്കി മാറ്റുവാനായി പ്രധാനമന്ത്രി മോദി ജി ആവിഷ്കരിച്ച സ്വപ്നപദ്ധതികളില്‍ ഒന്നാണല്ലോ അത്.narendramodi_505_051614085156

എന്നിരുന്നാലും ഭാരതത്തിലെ 500 റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈ- ഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നമുക്ക് ഗൂഗിളിന്‍റെ സഹായം ആവശ്യമുണ്ടോ എന്ന് നാം വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. കച്ചവട ലക്ഷ്യങ്ങളില്ലാതെ ഇത്തരം കമ്പനികള്‍ ഇതിനായി ഇറങ്ങിത്തിരിക്കും എന്ന് വിശ്വസിക്കുക പ്രയാസം.

സേര്‍‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളും സോഷ്യല്‍ മീഡിയ വമ്പനായ ഫേസ്ബുക്കും കോടിക്കണക്കിന് രൂപയാണ് പ്രതിവര്‍ഷം പരസ്യ വരുമാനമായി ഇന്ത്യയില്‍ നിന്നും സമ്പാദിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന വരുമാനത്തിന്റെ വളരെ ചെറിയൊരു പങ്ക് സൗജന്യ വൈ- ഫൈ നല്‍കാന്‍ അവര്‍ ചിലവിടുമ്പോള്‍ ഉത്പന്നത്തിന് വില കൂട്ടിയിട്ട് കവറിന് മുകളില്‍ 20% ഫ്രീ എന്ന് എഴുതുന്ന അലക്കുപൊടി കച്ചവടക്കാരന്‍റെ അതേ തന്ത്രമല്ലേ സായിപ്പുമാരും പയറ്റുന്നത് എന്ന് സാധാരണക്കാര്‍ വരെ ചിന്തിക്കുമ്പോള്‍  അവരെ തെറ്റുപറയാനാകുമോ?

നമ്മുടെ പ്രധാനമന്ത്രിയുടെ തന്നെ മറ്റൊരു സ്വപ്ന പദ്ധതിയായ “മേയ്ക്ക് ഇന്‍ ഇന്ത്യ” യുടെ അന്തസത്തയ്ക്ക് ചേര്‍ന്നതാണോ ഇത്തരം സൗഹൃദങ്ങള്‍ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

make-in-india-smartphones

ഡിജിറ്റല്‍ ഇന്ത്യയിലും നാം സ്വയം പര്യാപ്തത നേടേണ്ടത് ഒരു വന്‍ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് അത്യന്താപേക്ഷിതമാണ്. ബഹിരാകാശ ഗവേഷണ രംഗത്തും മിസേല്‍ സാങ്കേതിക വിദ്യയിലുമൊക്കെ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ നമുക്കായത് പോലെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലും നാം സ്വയം പര്യാപ്തത നേടേണ്ടിയിരിക്കുന്നു.

tejas-11_650_100214093945പ്രതിവര്‍ഷം ആയിരക്കണക്കിന് കോടി രൂപ ഇന്ത്യയില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തന്നെ സോഫ്റ്റ്‌വെയര്‍ ലൈസന്‍സിനായി മൈക്രോസോഫ്റ്റ് തുടങ്ങിയ സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ക്ക് നല്കുന്നുണ്ട്. കണക്കുകള്‍ പരിശോധിച്ചാല്‍ ഈ കമ്പനികളുടെ സിഇഒ മുതല്‍ പല പ്രധാന സ്ഥാനങ്ങളിലും ഇന്ത്യക്കാരായ ടെക്കികളാണ്. ഇവര്‍ക്ക് സ്വന്തം നാട്ടില്‍ വേണ്ട അവസരങ്ങളും രാഷ്ട്രീയ നേതൃത്ത്വങ്ങളുടെ തീരുമാനവും പിന്തുണയും ഉണ്ടെങ്കില്‍ സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ ടെക്നോളജി രംഗത്ത് ഇന്ത്യയ്ക്ക് ലോകത്ത് ഒന്നാമതെത്താന്‍ സാധിക്കും എന്നതില്‍ ഒരു തര്‍ക്കവുമില്ല.

ലോകത്തിലെ വന്‍ശക്തികളിലൊന്നായ നമ്മുടെ അയല്‍ രാജ്യം ചൈന
ഈ കാര്യത്തില്‍ വളരെ ശ്രദ്ധ ചെലുത്തുന്നുണ്ട്. ആ രാജ്യത്ത് അവിടുത്തുകാര്‍ ഗൂഗിള്‍ സേര്‍ച്ച് എഞ്ചിനു പകരം അവര്‍ തന്നെ വികസിപ്പിച്ചെടുത്ത ” ബൈടു” എന്ന സെര്‍ച്ച് എഞ്ചിനാണ് പരക്കെ ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയ വമ്പന്‍ ഫേസ്ബുക്കിനെ ഏതാണ്ട് അവിടെ നിരോധിച്ച അവസ്ഥയുമാണ്.BN-GX851_baiduh_G_20150212004234

ചൈന കഴിഞ്ഞാല്‍ ജനസംഖ്യയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന നമുക്കും ഇതിനു സാധിക്കും. ഇത് നടന്നാല്‍ നമ്മുടെ നാടിന്‍റെ വികസനവും നേട്ടവും എത്രത്തോളമാകുമെന്ന്‍ ചിന്തിച്ചു നോക്കൂ.

നമ്മുടെ രാജ്യം നമ്മിലൂടെ വികസനം നേടണം. ശാശ്വതമായ വികസനത്തിനായി നമ്മുടെ സര്‍ക്കാര്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുമെന്നു നമുക്ക് പ്രത്യാശിക്കാം.

prp

Leave a Reply

*