പത്തേമാരി, ഇതിനുമപ്പുറം

പത്തേമാരി,  ഇതിനുമപ്പുറം

സലിം അഹമ്മദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് മമ്മൂട്ടി നായകവേഷത്തില്‍ അഭിനയിച്ച ‘പത്തേമാരി’ ഇന്ന് (9-10-2015)തീയ്യേറ്ററുകളില്‍ എത്തുന്നു. ജൂവല്‍ മേരിയാണ് നായിക. ശ്രീനിവാസന്‍, സലിം കുമാര്‍, ജോയ് മാത്യു, സിദ്ദിഖ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഗാനരചന റഫീഖ് അഹമ്മദ്. സംഗീതം ബിജിബാല്‍. ക്യാമറ മധു അമ്പാട്ട്. ഇറോസ് ഇന്റര്‍നാഷനലാണ് ചിത്രത്തിന്റെ വിതരണം.

ithinumappuram

ഇതിനുമപ്പുറം
മനോജ് ആലുങ്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഇതിനുമപ്പുറം’ ഇന്ന് (9-10-2015) പ്രേക്ഷകരിലെത്തുന്നു. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും. റിയാസ് ഖാന്‍, മീരാ ജാസ്മിന്‍ എന്നിവരാണ് നായികാ നായകന്മാര്‍. ചെറിയ ഒരിടവേളക്കുശേഷം മീരാ ജാസ്മിന്‍ അഭിനയിച്ച ചിത്രമാണിത്. സിദ്ദിഖ്, ലാലു അലക്‌സ്, സോനാ നായര്‍, കലാശാല ബാബു തുടങ്ങിയവര്‍ മറ്റ് അഭിനേതാക്കള്‍. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് വിദ്യാധരന്‍ മാസ്റ്റര്‍ ഈണം പകര്‍ന്നിരിക്കുന്നു. എം.ജെ. രാധാകൃഷ്ണനാണ് ക്യാമറ. അഗ്‌ന മീഡിയ ചിത്രം തീയ്യേറ്ററുകളിലെത്തിക്കുന്നു.

prp

Leave a Reply

*