അത്ഭുതങ്ങള്‍ പുറത്തു വിടാതെ ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി.

പോസ്റ്റര്‍ റിലീസും താരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഒഴിച്ചാല്‍ ഈ സിനിമയെസംബന്ധിച്ച് മറ്റ് യാതൊരു വിവരങ്ങളും അണിയറയില്‍ നിന്നും പുറത്തുവിട്ടിട്ടില്ല.
‘ബാഹുബലി’, ‘ഐ’ എന്നീ ബ്രഹ്മാണ്ഢ സിനിമകളുടെ കേരളത്തിലെ വിതരണക്കാരായ ഗ്‌ളോബല്‍ യുണൈറ്റഡ് മീഡിയയുടെ ബാനറില്‍ പ്രേം മേനോനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ‘ബാഹുബലി’ പ്രേക്ഷകര്‍ക്കു സമ്മാനിച്ച അത്ഭുതങ്ങള്‍ പോലെ ലോര്‍ഡ് ലിവിങ്സ്റ്റണും അത്ഭുതങ്ങള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നു തന്നെയാണ് പ്രേക്ഷകരുടെയും മാധ്യമങ്ങളുടെയും പ്രതീക്ഷ.

lord 10വ്യത്യസ്തങ്ങളായ സിനിമകളുമായി മലയാളി പ്രേക്ഷകരുടെ ഇഷ്ടം ആര്‍ജ്ജിച്ച അനില്‍ രാധാകൃഷ്ണമേനോനാണ് ചിത്രത്തിന്റെ സംവിധാനം. ‘നോര്‍ത്ത് 24 കാതം’, ‘സപ്തമശ്രീ തസ്‌കര’ എന്ന തന്റെ രണ്ടു മുന്‍ ചിത്രങ്ങളുടെ പേരിലും കഥയിലും അവതരണ ശൈലിയിലുമെല്ലാം പ്രേക്ഷകര്‍ക്ക് വ്യത്യസ്തത സമ്മാനിച്ച അനില്‍ രാധാകൃഷ്ണമേനോന്‍ തന്റെ പുതിയ സിനിമയിലും അത്ഭുതങ്ങള്‍ രചിക്കുമെന്നു കരുതാം. പേരിലെ വ്യത്യസ്തതക്കും മേലെ, കഥയിലും ആവിഷ്‌കാരത്തിലുമെല്ലാം പുതുമകള്‍ പ്രതീക്ഷിക്കാം.
അനില്‍ രാധാകൃഷ്ണമേനോന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍, നെടുമുടി വേണു, സുധീര്‍ കരമന, ചെമ്പന്‍ വിനോദ്, ജേക്കബ്ബ് ഗ്രിഗറി, സണ്ണി വെയ്ന്‍, ഭരത്, ദിവ്യദര്‍ശന്‍, റീനു മാത്യൂസ് എന്നിവരാണ് പ്രധാന താരങ്ങള്‍. സാധാരണ സിനിമകളിലേതുപോലെ, നായക കഥാപാത്രമോ, വില്ലന്‍ കഥാപാത്രമോ ഈ ചിത്രത്തിലില്ലെന്നത് കൗതുകകരമാണ്.
സംഗീത സംവിധാനം റെക്‌സ് വിജയന്‍ നിര്‍വ്വഹിക്കുന്നു.
ഇടുക്കി, വയനാട്, ആതിരപ്പള്ളി, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി. ഡബ്ബിംഗ് ജോലി നടന്നുകൊണ്ടിരിക്കുന്ന ലോര്‍ഡ് ലിവിങ്സ്റ്റണ്‍ ഒക്‌ടോബറില്‍ പ്രദര്‍ശനത്തിനെത്തും.

content courtesy: http://cinemapathram.com/
prp

Leave a Reply

*