കൊച്ചി: അങ്കമാലി- എറണാകുളം പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വരുംദിവസങ്ങളില്‍ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകും. 17, 18, 21, 22, 23 തീയതികളില്‍ രാത്രി 9.35ന് ഗുരുവായൂരില്‍നിന്നു പുറപ്പെടേണ്ട ചൈന്നെ എഗ്‌മോര്‍ ഒരു മണിക്കൂര്‍ വൈകി 10.35ന് പുറപ്പെടും. 20ന് ഗുരുവായൂരില്‍നിന്നു പുറപ്പെടേണ്ട ചെന്നെ എഗ്‌മോറും ഒരു മണിക്കൂര്‍ വൈകും.
മാംഗ്ലൂര്‍- തിരുവനന്തപുരം എക്‌സ്പ്രസ് 17, 18, 21, 23 തീയതികളില്‍ ഒരു മണിക്കൂര്‍ ആലുവയില്‍ നിര്‍ത്തിയിടും. 18നുള്ള ഭവ്‌നഗര്‍-കൊച്ചുവേളി എക്‌സ്പ്രസ് കളമശ്ശേരിയില്‍ രണ്ടുമണിക്കൂറോളം നിര്‍ത്തിയിടും. നിസാമുദ്ദീന്‍, ഗംഗാനഗര്‍കൊച്ചുവേളി, പട്‌ന- എറണാകുളം, വെരാവല്‍ എക്‌സ്പ്രസ്, ഗാന്ധിധാം തുടങ്ങിയ തീവണ്ടികള്‍ക്കും ഈ ദിവസങ്ങളില്‍ സമയ നിയന്ത്രണമുണ്ടായിരിക്കും.
18നുള്ള കൊല്ലംകന്യാകുമാരി- മെമു സര്‍വ്വീസ് പൂര്‍ണമായും റദ്ദാക്കി. കൊല്ലം സ്റ്റേഷനിലെ നടപ്പാലം തുറക്കുന്നതിന്‍റെ ഭാഗമായാണിത്. 18നുള്ള ജനശതാബ്ദി എക്‌സ്പ്രസിനും ബാംഗ്ലൂര്‍കന്യാകുമാരി എക്‌സ്പ്രസിനും കൊല്ലത്ത് വേഗനിയന്ത്രണമുണ്ടാകും.
പൂര്‍ണമായും റദ്ദാക്കുന്ന മറ്റു തീവണ്ടികള്‍
16ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന ബാംഗ്ലൂര്‍ ഇന്‍റര്‍സിറ്റി എക്‌സ്പ്രസ്, കൊച്ചുവേളിയില്‍ നിന്നു പുറപ്പെടുന്ന കൊച്ചുവേളി-ഹംസഫര്‍ എക്‌സ്പ്രസ്, 17ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന എറണാകുളം- ബനസ്വതി എക്‌സ്പ്രസ്, ബാംഗ്ലൂരില്‍നിന്നു പുറപ്പെടുന്ന ബാംഗ്ലൂര്‍- എറണാകുളം ഇന്‍റര്‍സിറ്റി, ബനസ്വതിയില്‍നിന്നു പുറപ്പെടുന്ന ബനസ്വതി- കൊച്ചുവേളി ഹംസഫര്‍ എക്‌സ്പ്രസ്, 18നുള്ള ബനസ്വതി- കൊച്ചുവേളി ഹംസഫര്‍ എക്‌സ്പ്രസ്.
