തടി കുറയ്ക്കാം ഒരുമിച്ച്…

വിവാഹം ശേഷം തടി വയ്ക്കുന്നത് സാധാരണയാണല്ലോ? ഈ സമയം തടി കുറയ്ക്കുവാനായി ഭക്ഷണക്രമീകരണം, വ്യായാമങ്ങള്‍ എന്നിങ്ങനെ പലവിധ മാര്‍ഗ്ഗങ്ങള്‍ നാം സ്വീകരിക്കാറുണ്ട്. അപ്പോള്‍ എന്തുകൊണ്ട് നിങ്ങളുടെ പങ്കാളിയുമൊത്ത് തടി കുറയ്ക്കുന്ന കാര്യം ചിന്തിച്ചുകൂടാ? കാരണം നിങ്ങള്‍ ഏറ്റവുമധികം സ്നേഹിക്കുന്ന പങ്കാളി നല്‍കുന്ന പ്രചോദനത്തേക്കാള്‍  അവരുടെ സാമിപ്യവും ഒരുമിച്ചുള്ള വര്‍ക്ക് ഔട്ടുകളും നിങ്ങള്‍ക്ക് കൂടുതല്‍ ഉന്മേഷവും ഉത്സാഹവും തരികയും, ഇതുവഴി വണ്ണം കുറയ്ക്കുക എന്ന ദൌത്യത്തില്‍ നിങ്ങള്‍ക്ക് വേഗം വിജയം കൈവരിക്കുവാനും സാധിക്കും.maxresdefault

സ്ത്രീകള്‍  ജിമ്മില്‍ പോകുക, യോഗ ചെയ്യുക തുടങ്ങിയവ ചെയ്യുന്നതില്‍ പൊതുവേ  മടിയുള്ളവരാണ്. അതിനാല്‍ അവര്‍ക്ക് തന്‍റെ പങ്കാളിയില്‍ നിന്നും പ്രചോദനം ലഭിക്കുമ്പോള്‍ ഒരുമിച്ചുള്ള വ്യായാമങ്ങള്‍ വളരെ ആയാസരഹിതമാകുകയും അതുവഴി നല്ല ആരോഗ്യം ഉണ്ടാകുകയും ചെയ്യുന്നു.

നിങ്ങള്‍ ഒരുമിച്ച് വ്യായാമം ചെയ്യുമ്പോള്‍ നിങ്ങളുടെ ആരോഗ്യത്തോടൊപ്പം അധിക സമയം ഒരുമിച്ച് ചിലവിടാന്‍ സാധിക്കുന്നതിനാല്‍ നിങ്ങളുടെ ജീവിത ശൈലിയില്‍ തന്നെ മാറ്റം ഉണ്ടാകുകയും ചെയ്യും. അതിനാല്‍ പങ്കാളികല്‍ക്കൊരുമിച്ച് ഈസിയായി ചെയ്യാവുന്ന സെക്സിയും മികച്ചതുമായ ചില വഴികള്‍ പരിചയപ്പെടാം:

ArthurMurrayBallroomDancingRedDressCoupleനൃത്തം ചെയ്യാം: ഏതെങ്കിലും ഡാന്‍സ് ക്ലാസില്‍ ഒരുമിച്ച് ചേരുക. സാല്‍സാ, റുംബ, സാംബാ, കണ്‍ട്ടംപ്രറി, ജൈവ്‌, തുടങ്ങി ഒട്ടനവധി വിദേശ നൃത്തങ്ങള്‍ ഇന്ന് നമ്മുടെ നാട്ടില്‍ വിവിധ ഡാന്‍സ് സ്കൂളുകളില്‍ പഠിപ്പിക്കുന്നുണ്ട്. ഇവ രണ്ട് പേര്‍ ഒരുമിച്ച് വളരെയധികം എനര്‍ജി നല്‍കി കളിക്കേണ്ട നൃത്തങ്ങളാണ്.  അതിനാല്‍ ഒരുമിച്ച് വണ്ണം കുറയ്ക്കാന്‍ ഇവ വളരെ ഉപയോഗാപ്രദമാകും.

ട്രെഡ്മില്ലില്‍ ഓടൂ: പലരും, വണ്ണം കുറയ്ക്കണം, പക്ഷെ ജിമ്മിലൊന്നും
പോകാന്‍ വയ്യ, അതുകൊണ്ട് ട്രെഡ്മില്‍ അങ്ങ് വാങ്ങിക്കളയാം. അതാകുമ്പോള്‍ വീട്ടില്‍ ഉണ്ടാകുമല്ലോ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാനും പറ്റും… എന്നെല്ലാം ആലോചിച്ച് ഇത് വാങ്ങി വയ്ക്കുമെങ്കിലും, ഉപയോഗിക്കുന്നത് വളരെ കുറച്ചായിരിക്കും. ഒരു  വീട്ടില്‍ അലങ്കാരത്തിനു വാങ്ങി വയ്ക്കുന്ന ഒന്നല്ലല്ലോ ഈ ട്രെഡ്മില്‍. അതിനാല്‍ ട്രെഡ്മില്ലില്‍ ഓടുന്നത്GI_copuletreadmill_9_698x390_FitToBoxSmallDimension_Centerശീലമാക്കൂ. ദിവസേനെ ഒരു മണിക്കൂറെങ്കിലും ഇതിനായി സമയം ചിലവിടുകയും വേണം. ഇതിനായി പങ്കാളിയുടെ പ്രചോദനവുമുണ്ടെങ്കില്‍ കാര്യം ഈസിയായി നടക്കും. ജിമ്മില്‍ ഒരുമിച്ച് രണ്ട് ട്രെഡ്മില്ലുകളിലായി ഓടുന്നതും നല്ലതാണ്.

21 Oct 2012 --- Couple jogging in park --- Image by © Tomas Rodriguez/Corbis

ജോഗ്ഗിങ്ങിനു പോകാം: ദിവസേനെ നേരത്തെ എഴുന്നേറ്റ് ഒരുമിച്ച് ജോഗ്ഗിങ്ങിനു പോകുന്നത് ശീലമാക്കുക. ഇത് ഏകദേശം 30 മിനിട്ടോളം ചെയ്യാം. ഒരുമിച്ചുള്ള ഈ ഓട്ടം വണ്ണം കുറയ്ക്കുക എന്നത് എളുപ്പമാകും.

ലൈംഗികവേഴ്‌ച ഇടയ്ക്കിടെ വേണം: വണ്ണം കുറയാന്‍ ഏറ്റവും romantic-couple-in-bed-cardsഉത്തമവും നാച്യുറലുമായ ഒന്നാണ് ഇടയ്ക്കിടെയുള്ള ലൈംഗികവേഴ്‌ച. ഇത് കൊഴുപ്പ് ഉരുകിപ്പോകുന്നതിനോടൊപ്പം ആനന്ദവും പ്രദാനം ചെയ്യുന്നു.

ഡയറ്റിംഗ് ചെയ്യാം: ആഹാര കാര്യത്തില്‍ ചിട്ടയുണ്ടാകണം. ഇതിനായി ഒരുമിച്ച് ഡയറ്റിംഗ് ചെയ്യുന്നത് നല്ലതാണ്. നാര് കൂടുതലുള്ളതും കാലറി  Lovely couple eating a saladകുറഞ്ഞതുമായ ഭക്ഷണം കഴിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഉന്മേഷം വര്‍ദ്ധിപ്പിക്കുന്ന ആഹാരങ്ങളും നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കുവാന്‍ മറക്കരുത്.

വീട്ടിലെ ഭക്ഷണം കഴിക്കാം: പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുകയും വീട്ടില്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നത് ശീലമാക്കുകയും വേണം. നമ്മള്‍ക്ക് എണ്ണ കുറച്ച്, പോഷകസംപ്പുഷ്ടമായ ഭക്ഷണം വീട്ടിലെ ഭക്ഷണത്തില്‍ നിന്ന് മാത്രമേ ലഭിക്കൂ.

prp

Leave a Reply

*