ലോകത്തെ നടുക്കി വന്‍ സ്‌ഫോടന പരമ്ബര : ഭീകരാക്രമണത്തില്‍ നിരവധി മരണം

റൊഹാനീ ബാബാ: ലോകത്തെ നടുക്കി വന്‍ സ്ഫോടന പരമ്ബര , ഭീകരാക്രമണത്തില്‍ നിരവധി മരണം . അഫ്ഗാനിസ്ഥാനിലാണ് ലോകത്തെ നടുക്കിയ സ്‌ഫോടന പരമ്ബര ഉണ്ടായത്. വിവിധ സ്ഥലങ്ങളില്‍ നടന്ന സ്ഫോടന പരമ്ബരകളില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പക്തിയാ മേഖലയിലും കാബൂള്‍ സര്‍വ്വകലാശാലയിലും സ്ഫോടനം നടന്നതായാണ് വിവരം. അഫ്ഗാന്‍ സേനയ്ക്ക് നേരെ നടന്ന ബോംബാക്രമണത്തിലാണ് 15 പേര്‍ കൊല്ലപ്പെട്ടത്. പക്തിയ പ്രവിശ്യയിലെ റൊഹാനീ ബാബ മേഖലയിലാണ് സ്ഫോടനം നടന്നത്. ഞായറാഴ്ച രാത്രി നടന്ന സ്ഫോടനത്തില്‍ ചെക്പോസ്റ്റിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. സ്ഫോടനം നടന്നതുമായി ബന്ധപ്പെട്ട് ഒരു ഭീകരസംഘടനകളും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

ഇതിനിടെ കാബൂളില്‍ നടന്ന സ്ഫോടനത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഒരു കാല്‍നടയാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. വിദൂര നിയന്ത്രിത ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് സേന അറിയിച്ചു. കാബൂളിനടുത്തുള്ള ഖ്വാജാ സാബ്സ് പോഷ് മേഖലയിലാണ് സ്ഫോടനം നടന്നത്. ഇതിനൊപ്പം കാബൂള്‍ സര്‍വ്വകലാശാലയ്ക്ക് സമീപം ബോംബ് സ്ഫോടനവും വെടിയൊച്ചയും കേട്ടതായി സമീപവാസികള്‍ പറയുന്നു. അഫ്ഗാന്‍-ഇറാന്‍ പ്രതിനിധി സംഘങ്ങള്‍ സര്‍വ്വകലാശാലയില്‍ ഒരു പുസ്തകപ്രകാശനത്തിനെത്തിയ സന്ദര്‍ഭത്തിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

prp

Leave a Reply

*