ലൈഫ് മിഷന്‍ പദ്ധതി: സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും


തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരെ ഉറച്ച നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കോടതിയെ സമീപിക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു.

സിബിഐ അന്വേഷണത്തെ എതിര്‍ത്ത് ഇടതുമുന്നണിയും ഇന്നലെ രംഗത്തെത്തിയിരുന്നു. ലെെഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണം രാഷ്‌ട്രീയ പ്രേരിതമെന്ന് ഇടതുമുന്നണി ആരോപിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്‌ സംസ്ഥാനത്തെ വികസനം തടയാന്‍ ശ്രമം നടക്കുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. ലെെഫ് മിഷനിലെ സിബിഐ അന്വേഷണത്തെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ഇന്നലെ ചേര്‍ന്ന ഇടതുമുന്നണിയോഗത്തില്‍ ധാരണയായിരുന്നു. സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്‌ടിക്കുന്നതാണ് സിബിഐ അന്വേഷണമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ പറഞ്ഞു.

അതേസമയം, സിബിഐ അന്വേഷണത്തെ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനു നീക്കം നടത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെയൊരു കാര്യം ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരമൊരു നീക്കം നടത്തിയിട്ടുണ്ട്. സിബിഐ അന്വേഷണത്തിനെതിരെ ചില കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതുപോലെ തങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.

prp

Leave a Reply

*