ന്യുഡല്‍ഹി: സംസ്ഥാനതത് കൊവിഡ് മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കുന്നതില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. കഴിഞ്ഞ ഒരാഴ്ചയായി കൊവിഡ് കേസുകള്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി കുതിച്ചുയരുകയാണ്. അത് കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനുണ്ടായ പിടിപ്പുകേട് മൂലമാണ്. അഴിമതിയും ദേശീയ വിരുദ്ധ പ്രവര്‍ത്തനങ്ങളും സ്വര്‍ണക്കടത്തും ചൂണ്ടിക്കാട്ടുന്ന നിരപരാധികളുടെ ശബ്ദവും ജനകീയ പ്രക്ഷോഭങ്ങളെയും അടച്ചമര്‍ത്തുന്നതില്‍ തിരക്കിലായിരുന്നു സര്‍ക്കാരെന്നും മുരളീധരന്‍ ട്വിറ്റിലൂടെ വിമര്‍ശിച്ചു.
പോലീസ് സേനയെ ഉപയോഗിച്ച് അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതില്‍ മാത്രമാണ് ഈ സര്‍ക്കാര്‍ കഴിവു തെളിയിച്ചത്. കൊവിഡ് ബാധിച്ച ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയെ അലട്ടുന്നതേയില്ലെന്നും അദ്ദേഹം പറഞ്ഞു.

