Kerala Weather: അടുത്ത അഞ്ച് ദിവസവും കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala Weather: തിരുവനന്തപുരം: കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സജീവമായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ലക്ഷദ്വീപിലും ശക്തമായ മഴയാണ് ലഭിച്ചത്. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയാണ് ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ വടകരയില്‍ 25 സെന്റിമീറ്റര്‍ മഴ ലഭിച്ചു. തലശ്ശേരിയില്‍ 18 സെന്റിമീറ്ററും തളിപറമ്ബില്‍ 15 സെന്റിമീറ്ററും മഴ ലഭിച്ചപ്പോള്‍ കൊയിലാണ്ടിയില്‍ 13 സെന്റിമീറ്റും മഴ രേഖപ്പെടുത്തി. വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 22, 24, 25, 26 തീയതികളില്‍ കേരളത്തിലും മാഹിയിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. 23ന് മത്സ്യതൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ മഴ വരെയാണ് അടുത്ത 24 മണിക്കൂറില്‍ പ്രതീക്ഷിക്കുന്നത്. ചില പ്രദേശങ്ങളില്‍ 12 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഴയും ലഭിച്ചേക്കാം.

കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജൂണ്‍ 22, 24, 25, 26 തീയതികളില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

2020 ജൂണ്‍ 22 :ആലപ്പുഴ, എറണാകുളം, ഇടുക്കി,തൃശ്ശൂര്‍, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.

2020 ജൂണ്‍ 24:കോട്ടയം,എറണാകുളം, ഇടുക്കി,മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.

2020 ജൂണ്‍ 25:തിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശ്ശൂര്‍,ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.

2020 ജൂണ്‍ 26: തിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശ്ശൂര്‍,മലപ്പുറം,പാലക്കാട് വയനാട്,കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 29 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെല്‍ഷ്യസ്

സിയാല്‍ കൊച്ചി

കൂടിയ താപനില- 32 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെല്‍ഷ്യസ്

കണ്ണൂര്‍

കൂടിയ താപനില- 30 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെല്‍ഷ്യസ്

കരിപ്പൂര്‍ (എപി)

കൂടിയ താപനില- 31 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില- 22 ഡിഗ്രി സെല്‍ഷ്യസ്

കൊച്ചി എപി

കൂടിയ താപനില- 31 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെല്‍ഷ്യസ്

കോട്ടയം (ആര്‍ബി)

കൂടിയ താപനില- 33 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെല്‍ഷ്യസ്

കോഴിക്കോട്

കൂടിയ താപനില- 32 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില- 24 ഡിഗ്രി സെല്‍ഷ്യസ്

പാലക്കാട്

പുനലൂര്‍

കൂടിയ താപനില- 33 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞ താപനില- 23 ഡിഗ്രി സെല്‍ഷ്യസ്

തിരുവനന്തപുരം എപി

തിരുവനന്തപുരം സിറ്റി

വെളളാനിക്കര

മത്സ്യതൊഴിലാളി ജാഗ്രത നിര്‍ദ്ദേശം

ജൂണ്‍ 24 മുതല്‍ ജൂണ്‍26 വരെ കേരള-കര്‍ണ്ണാടക തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല

ലക്ഷദ്വീപ് പ്രദേശം: ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

പ്രതേക ജാഗ്രത നിര്‍ദ്ദേശം

22-06-2020 മുതല്‍ 26-06-2020 വരെ: ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
24-06-2020 മുതല്‍ 26 -06-2020 വരെ:കേരള-കര്‍ണ്ണാടക തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
22-06-2020 മുതല്‍ 26-06-2020 വരെ : തെക്ക്-പടിഞ്ഞാറ് അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ-പടിഞ്ഞാറ് അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.മധ്യ-കിഴക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
22-06-2020 & 23-06-2020: വടക്ക്-കിഴക്ക് അറബിക്കടല്‍,ഗുജറാത്ത് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
22-06-2020: തെക്ക്-കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും,തെക്ക് ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേല്‍പറഞ്ഞ കാലയളവില്‍ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

prp

Leave a Reply

*