ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി സംയുക്ത ട്രേഡ് യൂണിയന്റെ ഐകദാര്‍ഢ്യ സംഗമങ്ങള്‍

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയറിയിച്ച്‌ സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന വ്യാപകമായി ഐകദാര്‍ഢ്യ സംഗമങ്ങള്‍ സംഘടിപ്പിച്ചു. കൊച്ചിയിലേയും കോഴിക്കോട്ടേയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ഓഫീസുകള്‍ക്ക് മുമ്ബിലും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുമ്ബിലുമാണ് പരിപാടികള്‍ നടന്നത്.

കോഴിക്കോട് എളമരം കരീം എം പി സംഗമം ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത് ഭരണഘടനാവിരുദ്ധവും, ജനാധിപത്യവിരുദ്ധവുമായ നയങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപ് നിവാസികളുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്ന അഡ്മിനിസ്‌ട്രേറ്ററുടെ മനുഷ്യത്വരഹിതമായ നടപടികള്‍ക്കെതിരെ ധര്‍ണയില്‍ പ്രതിഷേധമുയര്‍ന്നു. കോര്‍പ്പറേറ്റുകള്‍ക്ക് ദ്വീപ് തീറെഴുതുന്ന നയത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന ദ്വീപ് നിവാസികളോട് സംയുക്ത ട്രേഡ് യൂണിയനുകളുടെ പ്രതിഷേധം ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു.

prp

Leave a Reply

*