മൂന്നാം തരംഗം ഉടനെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ് ! രാജ്യത്ത് നാലാഴ്ചയ്ക്കുള്ളില്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യത

ഡല്‍ഹി: കോവിഡ് മൂന്നാം തരംഗം ഉടനെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. നാലാഴ്ചയ്ക്കുള്ളില്‍ മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മൂന്നാം തരംഗം രണ്ടു മുതല്‍ 20 വയസുവരെയുള്ളവര്‍ക്ക് മൂന്നാം തരംഗത്തില്‍ സൂക്ഷിക്കണെമന്നാണ് നിര്‍ദേശം.

കുട്ടികള്‍ക്ക് വേണ്ടി ഓരോ ആശുപത്രികളിലും കൂടുതല്‍ ബെഡ് ഒരുക്കണമെന്നും പൊതു നിര്‍ദേശമുണ്ട്. ഓക്‌സിജന്‍ സൗകര്യങ്ങളോടു കൂടിയ ബെഡുകള്‍ ഒരുക്കാനാണ് നിര്‍ദേശം.

കുട്ടികളുടെ വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്നും അത്തരം വിഭാഗങ്ങളില്ലാത്തയിടങ്ങളില്‍ ഒരു ഡോക്ടറെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കണമെന്നും വിദഗ്ദര്‍ പറയുന്നു.

prp

Leave a Reply

*