കായംകുളം: വാടകവീടുകളിലെ താമസക്കാരനായ കുട്ടിപ്പൊലീസിന് പാര്‍പ്പിട സൗകര്യമൊരുക്കിയ ജനമൈത്രി സ്റ്റേഷനിലെ എ.എസ്.െഎ ഹാരിസിന് നാടിെന്റ ബിഗ് സല്യൂട്ട്. ഗവ. ബോയ്സ് എച്ച്.എസ്.എസിലെ സ്റ്റുഡന്റ് പൊലീസ് കാഡറ്റായ രാഹുലിന് ഹാരിസ് അഞ്ചുസെന്റ് സ്ഥലമാണ് വീട് നിര്‍മിക്കാന്‍ വിട്ടുനല്‍കുന്നത്.
പ്ലസ് ടു വിദ്യാര്‍ഥിയായ രാഹുലും കുടുംബവും വര്‍ഷങ്ങളായി വാടകവീടുകളിലാണ് കഴിയുന്നത്. ഇതുകാരണം വീട്ടിലുള്ളവരെല്ലാം പല പല മേല്‍വിലാസങ്ങളിലാണ് ജീവിക്കുന്നത്. നിലവില്‍ പെരിങ്ങാലയിലാണ് താമസം. കൂലിപ്പണിക്കാരനായ പിതാവ് രവീന്ദ്രനും മാതാവ് പൊന്നമ്മയും പല ശ്രമങ്ങള്‍ സ്ഥലത്തിനായി നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഇവരുടെ സങ്കടം മനസ്സിലാക്കിയ എസ്.പി.സി അഡീ. നോഡല്‍ ഒാഫിസര്‍ ജയചന്ദ്രെന്റയും സ്കൂളിലെ എസ്.പി.സി ചുമതലക്കാരനായ മുനീര്‍ മോെന്റയും ഇടപെടലില്‍ വിഷയം ജില്ല പൊലീസ് മേധാവി പി.എസ്. സാബുവിെന്റ ശ്രദ്ധയിലെത്തി. ഡിവൈ.എസ്.പി അലക്സ് ബേബി, സ്റ്റേഷന് ഹൗസ് ഒാഫിസര്‍ മുഹമ്മദ് ഷാഫി എന്നിവരുമായുള്ള കൂടിയാലോചനയില്‍ വിഷയം ജനമൈത്രി പൊലീസിന് കൈമാറി. ഫയല്‍ മുന്നിലെത്തിയപ്പോള്‍ ചുമതലക്കാരനായ ഹാരിസ് തെന്റ കൈവശമുള്ള ഭരണിക്കാവ് പഞ്ചായത്തിലെ കട്ടച്ചിറയിലെ ഭൂമിയില്‍നിന്ന് ഒരുവിഹിതം സൗജന്യമായി നല്കാന് തീരുമാനിക്കുകയായിരുന്നു.
ഇലിപ്പക്കുളം കോലേലില്‍ പരേതനായ അബൂബക്കര്കുഞ്ഞിെന്റ മകനായ ഹാരിസ് 26 വര്‍ഷം മുമ്ബാണ് സര്‍വിസില്‍ കയറുന്നത്. ഒരുവര്‍ഷം മുമ്ബാണ് കായംകുളം സ്റ്റേഷനില്‍ എത്തിയത്. മാതാവ് സുഹറയുടെയും ഭാര്യ ബീനയുടെയും പിന്തുണയാണ് സദ്പ്രവൃത്തിക്ക് പ്രേരണയായതെന്ന് ഹാരിസ് പറഞ്ഞു.
29ന് വൈകീട്ട് സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജി. സുധാകരന് വസ്തുവിെന്റ രേഖ രാഹുലിെന്റ കുടുംബത്തിന് കൈമാറും. യു. പ്രതിഭ എം.എല്‍.എയുടെ നേതൃത്വത്തില്‍ വീടിനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.