പോലീസ് ബാരിക്കേഡുകളും ട്രക്കുകളും ഇടിച്ചുനീക്കി; കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമ ങ്ങളില്‍ പ്രതിഷേധിച്ച്‌ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലി ആരംഭിച്ചു. സിംഗു അതിര്‍ത്തിയില്‍ പോലീസ് ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷകര്‍ ഡല്‍ഹിയിലെ പ്രവേശിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


രാജ്യത്തെ ഔദ്യോഗിക റിപബ്ലിക് പരേഡ് അവസാനിച്ചതിന് ശേഷമാണ് റാലി നടക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ . എന്നാല്‍ നിശ്‌ചയിച്ചിരുന്ന സമയത്തെക്കാള്‍ കര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. സിംഗുവില്‍ ഒരു വിഭാഗം കര്‍ഷകര്‍ പോലീസ് ബാരിക്കേഡുകള്‍ ട്രാക്ടറുകള്‍ കൊണ്ട് ഇടിച്ചുനീക്കി. പോലീസ് നിര്‍ത്തിയിട്ട ട്രക്കുകള്‍ കര്‍ഷകര്‍ നീക്കുകയും ചെയ്തു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു സമരത്തിന് രാജ്യം സാക്ഷിയാകാന്‍ പോകുന്നത്.അതേസമയം, പാക് ആക്രമണമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ട്രാക്ടര്‍ റാലിക്ക് പൊലീസ് കനത്ത സുരക്ഷയൊരുക്കും.കൂടാതെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

ഡല്‍ഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകള്‍ ഒരേസമയം റാലി നടത്തുക. രണ്ട് ലക്ഷം ട്രാക്ടറുകള്‍ എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍.എന്നാല്‍, അതിലും അധികം ട്രാക്ടറുകള്‍ എത്തിയെന്നാണ് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയത്.

പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പരേഡില്‍ അണിചേരുന്നത്.റിപ്പബ്ലിക് ദിനത്തിന്റെയും ട്രാക്ടര്‍ പരേഡിന്റെയും പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.https://platform.twitter.com/embed/index.html?creatorScreenName=Dailyhuntapp&dnt=false&embedId=twitter-widget-0&frame=false&hideCard=false&hideThread=false&id=1353904836656328710&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fkalakaumudi-epaper-kalakaum%2Fpolees%2Bbarikkedukalum%2Bdrakkukalum%2Bidichuneekki%2Bkarshakar%2Bdalhiyilekk-newsid-n248842572&siteScreenName=Dailyhuntapp&theme=light&widgetsVersion=ed20a2b%3A1601588405575&width=550px

prp

Leave a Reply

*