കൊല്ലത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം,​ ജില്ലയില്‍ യെല്ലോ അലര്‍ട്ട്

കൊല്ലം: ജനജീവിതം ദുസഹമാക്കി ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ജില്ലഭരണകൂടത്തിന്റെ മുന്നറിയിപ്പ്. എന്നാല്‍ യാതൊരു മുന്നൊരുക്കവും നടത്താതെ പ്രാദേശിക ഭരണകൂടങ്ങള്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.

വരുന്ന 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ചെറുതും വലുതുമായ ജലാശയങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ് തീരദേശ മേഖലയില്‍ കടലാക്രമണം കനത്തു. ആറുകളിലും കായലുകളിലും ജലനിരപ്പ് ഉയരുകയാണ്. അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, കടല്‍ കായല്‍ തീരങ്ങള്‍ ഉരുള്‍പൊട്ടല്‍- മണ്ണിടിച്ചില്‍ സാധ്യതയുള്ള കിഴക്കന്‍ മേഖലയിലെ മലയോരപ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

ഇവിടെ വൈകിട്ട് ഏഴ് മുതല്‍ രാവിലെ ഏഴ് വരെയുള്ള സമയത്ത് രാത്രി ഗതാഗതം പൂര്‍ണമായി ഒഴിവാക്കണം. കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യറെടുപ്പുകള്‍ നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്. കിഴക്കന്‍ മേഖലയിലും ദുരന്തസാധ്യത മേഖലകളില്‍ ഉള്ളവരെ ഉടനെ തന്നെ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്ബുകളിലേക്ക് മാറ്റണം.

ദുരിതാശ്വാസ ക്യാമ്ബുകള്‍ ഒരുക്കണം. രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലിനായി പകല്‍ സമയം തന്നെ നിര്‍ബന്ധപൂര്‍വ്വം ആളുകളെ മാറ്റി താമസിപ്പിക്കണമെന്നും ജില്ലയുടെ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു. കൂടാതെ അപകടസാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശസ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കണം.

prp

Leave a Reply

*