ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് വീണ്ടും ഹാക്ക് ചെയ്തു; പുതിയ പേര് ‘ബ്രയാന്‍’

ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്റെ ട്വിന്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. കഴിഞ്ഞവര്‍ഷം ഏപ്രിലിലും സമാനമായ നിലയില്‍ ഖുശ്ബുവിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നു.

ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ ചിത്രം മാറ്റുകയും പേര് ബ്രയാന്‍ എന്നാക്കുകയും ചെയതിട്ടുണ്ട്. അക്കൗണ്ടിന്റെ കവര്‍ ചിത്രത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. അക്കൗണ്ടില്‍ നടി പോസ്റ്റ് ചെയ്തിരുന്ന എല്ലാ ട്വീറ്റുകളും നീക്കം ചെയ്തിട്ടുണ്ട്.

2020ല്‍ അക്കൗണ്ട് ഹാക്ക് ചെയ്തപ്പോള്‍ ഇന്‍സ്റ്റാഗ്രാം വഴിയാണ് ഖുശ്ബു ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 48 മണിക്കൂറായി പാസ് വേര്‍ഡ് മാറ്റാന്‍ സാധിക്കുന്നില്ല എന്ന് കാണിച്ച്‌ ആരാധകരുടെ സഹായവും നടി അന്ന് തേടിയിരുന്നു.

ഖുശ്ബു സിനിമയിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. രജനീകാന്തിന്റെ ചിത്രത്തിലൂടെയാണ് ഖുശ്ബു വീണ്ടും വെള്ളിത്തിരയില്‍ എത്താന്‍ പോകുന്നത്. രജനീകാന്തിന്റെ ഭാര്യയായാണ് ചിത്രത്തില്‍ ഖുശ്ബു അഭിനയിക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

prp

Leave a Reply

*