പീഡനപരാതിയാണെന്ന് അറിഞ്ഞില്ല, അന്യായമായി ഇടപെട്ടിട്ടില്ലെന്ന് ശശീന്ദ്രന്‍; എല്ലാം മന്ത്രിക്ക് അറിയാമായിരുന്നെന്ന് പരാതിക്കാരി

കൊല്ലം: യുവതിക്കെതിരായ പീഡന പരാതിയില്‍ അനാവശ്യമായി ഇടപെട്ടിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. പാര്‍ട്ടിക്കാരനെ പറ്റി ആക്ഷേപം കേട്ടപ്പോള്‍ വിളിച്ചതാണ്. പീഡനക്കേസ് ആണെന്നറിഞ്ഞതോടെ താന്‍ പിന്‍മാറിയെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് കൊല്ലത്തെ നേതാക്കള്‍ പറഞ്ഞതോടെയാണ് നിയോജക മണ്ഡലം പ്രസിഡന്റിനെ വിളിച്ചത്. വിളിച്ചപ്പോള്‍ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നെ മകളുടെ കൈക്ക് കയറി പിടിച്ച കാര്യമാണ് പറഞ്ഞത്. അത് കേട്ടപ്പോള്‍ നല്ല രീതിയില്‍ അവസാനിപ്പിക്കണമെന്നാണ് താന്‍ പറഞ്ഞത്. പീഡന പരാതിയാണെന്നറിഞ്ഞതോടെ താന്‍ അക്കാര്യത്തില്‍ കുടുതലായി ഒന്നും പറഞ്ഞില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ പരാതിയെ കുറിച്ച്‌ മന്ത്രി എകെ ശശീന്ദ്രന് വ്യക്തമായി അറിയാമായിരുന്നെന്ന് പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. പരാതി നല്‍കുന്നതിനും മുന്‍പും പിന്‍പും എന്‍സിപിയിലെ നേതാക്കള്‍ വിളിച്ചിരുന്നു.

പരാതി ല്‍കിയിട്ടും മൊഴിയെടുക്കാനോ കേസ് എടുക്കാനോ പൊലീസ് തയ്യാറിയില്ല. ഇക്കാര്യത്തില്‍ മന്ത്രി നേരിട്ട് ഇടപെടണമെങ്കില്‍ കേസിലെ ആരോപിതനമായുള്ള മന്ത്രിയുടെ ബന്ധം വ്യക്തമാകുമെന്നും പരാതിക്കാരി പറഞ്ഞു.

prp

Leave a Reply

*