തൊഴിലില്ലായ്മ‍യില്‍ കേരളം മൂന്നാമത്; 13.2 ശതമാനം യുവാക്കളും തൊഴില്‍ രഹിതര്‍; പട്ടികയില്‍ ഒന്നാമത് ജമ്മു കാശ്മീര്‍; കണക്കുകള്‍ പുറത്ത്

ന്യൂദല്‍ഹി: തോഴിലില്ലായ്മ നിരക്കില്‍ കേരളം രാജ്യത്ത് മൂന്നാമതെന്ന് കണക്കുകള്‍. സംസ്ഥാനത്തെ 13.2 ശതമാനം യുവാക്കളും തൊഴില്‍ രഹിതരാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു.

15.6 ശതമാനത്തോടെ ജമ്മു കാശ്മീരാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട് (8.3%), കര്‍ണാടക (4.9%) എന്നിവരുടെ കണക്കുകള്‍ കൂടി പരിഗണിക്കുമ്ബോള്‍ കേരളത്തിലെ തൊഴിലില്ലായ്മ വളരെ കൂടുതലാണ്. 19.1 ശതമാനം സ്ത്രീകളും 10.6 പുരുഷന്മാരും കേരളത്തില്‍ തൊഴില്‍ രഹിതരാണ്.

പട്ടികയില്‍ 13.5 ശതമാനം തൊഴിലില്ലായ്മയുള്ള ഹരിയാനയാണ് രണ്ടാമത്. ജനുവരി മാര്‍ച്ച്‌ കാലയളവിലെ കണക്കുകള്‍ പ്രകാരം 8.2 ശതമാനമാണ് ദേശീയ ശരാശരി.

prp

Leave a Reply

*