എച്ച്‌ആര്‍ഡിഎസില്‍ നിന്നുള്ള പുറത്താക്കല്‍ പ്രതീക്ഷിച്ചതാണെന്ന് സ്വപ്ന സുരേഷ്

കൊച്ചി:എച്ച്‌ആര്‍ഡിഎസില്‍ നിന്ന് പുറത്താക്കുന്നത് പ്രതീക്ഷിച്ചതാണെന്ന് സ്വപ്ന സുരേഷ്.നേരത്തെ തന്നെ കാര്‍ ഡ്രൈവറെ പിന്‍വലിച്ചിരുന്നു.

സഹായിച്ചിരുന്നവര്‍ പോലും പിന്മാറുകയാണ്.എച്ച്‌ആര്‍ഡിഎസ് നല്‍കിയ വീട്ടില്‍ നിന്നും മാറേണ്ടിവരുമെന്നും സ്വപ്‌ന പ്രമുഖ മാധ്യമത്തോട് പറഞ്ഞു.സ്വപ്നയുടെ നിയമനം റദ്ദു ചെയ്യുകയാണെന്നും ജോലിയില്‍ നിന്നും ഒഴിവാക്കുകയാണെന്നും എച്ച്‌ആര്‍ഡിഎസ് സെക്രട്ടറി അജികൃഷ്ണന്‍ അറിയിച്ചിരുന്നു.

എച്ച്‌ആര്‍ഡിഎസ് ചെല്ലുംചെലവും കൊടുത്ത് സ്വപ്ന സുരേഷിനെ സംരക്ഷിക്കുകയാണെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ആരോപണത്തെ പരാതിയായി പരിഗണിച്ചാണ് നടപടി.എച്ച്‌ആര്‍ഡിഎസില്‍ വനിതാ ശാക്തീകരണം സിഎസ്‌ആര്‍ വിഭാഗം ഡയറക്ടറായിരുന്നു സ്വപ്ന.

prp

Leave a Reply

*