കണ്ണൂരില്‍ ആറുവയസുകാരന്​ ഷിഗല്ല സ്​ഥിരീകരിച്ചു

കണ്ണൂര്‍: സംസ്​ഥാനത്ത്​ ഒരാള്‍ക്ക്​ കൂടി ഷിഗല്ല രോഗം സ്​ഥിരീകരിച്ചു. കണ്ണൂര്‍ ചിറ്റാരിപറമ്ബിലെ ആറുവയസുള്ള കുട്ടിക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്​ കുട്ടി. കുട്ടിയുടെ ആരോഗ്യനില തൃപ്​തികരമാണെന്ന്​ ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയുടെ വീടും പരിസരവും പരിശോധിച്ച്‌​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ഡിസംബറില്‍ ഒരാള്‍ക്ക്​ കണ്ണൂരില്‍ രോഗം സ്​ഥിരീകരിച്ചിരുന്നു. വിദേശത്ത്​ നിന്നെത്തിയ വ്യക്തിക്കായിരുന്നു രോഗം. ഒരാള്‍ക്ക്​ കൂടി രോഗം സ്​ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ്​ ആരോഗ്യ വകുപ്പ്​.

prp

Leave a Reply

*