ലോറികള്‍ കൂട്ടിയിടിച്ച്‌ അപകടം ; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി : ലോറികള്‍ കൂട്ടിയിടിച്ച്‌ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. ദേശീയപാതയില്‍ ചേമഞ്ചേരിയില്‍ ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു അപകടം. മംഗളൂരുവില്‍നിന്ന് കടലുണ്ടിയിലേക്ക് ഗ്യാസ് സിലിന്‍ഡര്‍ കയറ്റിപ്പോവുകയായിരുന്ന ലോറിയും കോഴിക്കോട്ടുനിന്ന് വരുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഗ്യാസ് സിലിന്‍ഡര്‍ കയറ്റിയ ലോറിയിലെ ഡ്രൈവര്‍ കൊല്ലം സ്വദേശി തടത്തില്‍ പൊറ്റങ്കില്‍ സിയാദിനാണ് (35) പരിക്ക് പറ്റിയത്.

സ്റ്റിയറിങ്ങില്‍ കുടുങ്ങിയ ഇയാളെ കൊയിലാണ്ടി ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ആനന്ദിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം കാബിന്‍ വെട്ടിപ്പൊളിച്ച്‌ ഡ്രൈവറെ പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍‌സ്റ്റേഷനിലെ കെ.ടി. രാജീവന്‍, കെ. പ്രദീപ്, ജി.കെ. ബിജുകുമാര്‍, എ.ഷിജിത്ത്, ഒ.കെ. അമല്‍രാജ്, കെ.കെ.സന്ദീപ്, പി.വി.മനോജ്, കെ. ബിനീഷ്, എം.എം.വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

prp

Leave a Reply

*