കഞ്ചാവ് നിയമവിധേയമാക്കും.! : നിര്‍ണായക പ്രഖ്യാപനത്തിനൊരുങ്ങി സര്‍ക്കാര്‍

വല്ലെറ്റ: കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കാനൊരുങ്ങി മാള്‍ട്ട സര്‍ക്കാര്‍. ഇത് സംബന്ധിച്ച്‌ ഭരണകൂടം നിയമനിര്‍മാണത്തിന് ഒരുങ്ങുകയാണ്.

അധികം വൈകാതെ തന്നെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രധാനമന്ത്രി റോബര്‍ട്ട് അബേലയുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിയാണ് നിര്‍ണായകമായ തീരുമാനമെടുത്തത്.

വ്യക്തിഗത ഉപയോഗത്തിനുള്ള കഞ്ചാവ് വളര്‍ത്തുന്നതാണ് മാള്‍ട്ട നിയമവിധേയമാക്കുന്നത്. ഒരാള്‍ക്ക്, തന്റെ പക്കല്‍ 7 ഗ്രാം വരെ കഞ്ചാവ് സൂക്ഷിക്കാം. വീട്ടിലാണെങ്കില്‍ ഒരാള്‍ക്ക് 4 ചെടി വരെ വളര്‍ത്താനും സര്‍ക്കാര്‍ അനുമതി നല്‍കും. കൗമാരപ്രായത്തിലുള്ള കുട്ടികള്‍ ഉപയോഗിച്ച്‌ നോക്കിയത് പിടിക്കപ്പെട്ടാലും അവര്‍ കോടതി മുറികളിലേക്ക് വലിച്ചിഴക്കപ്പെടുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍, അവരുടെ മാതാപിതാക്കള്‍ക്ക് ഉണ്ടാകുന്ന മനോവിഷമം കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്.

ഇങ്ങനെയൊരു തീരുമാനമെടുക്കുന്ന യൂറോപ്പിലെ ആദ്യ രാഷ്ട്രമാണ് മാള്‍ട്ട. നേരത്തെ, കാനഡ സര്‍ക്കാര്‍ രാജ്യത്ത് കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

prp

Leave a Reply

*