ഉറങ്ങി കിടന്ന കാമുകിയുടെ കണ്‍പോളകള്‍ തുറന്ന് ഫോണ്‍ അണ്‍ലോക്കാക്കി; 18 ലക്ഷം തട്ടി കാമുകന്‍

ഉറങ്ങക്കിടന്ന കാമുകിയുടെ അക്കൗണ്ടില്‍ നിന്നും 18 ലക്ഷത്തോളം രൂപ തട്ടിയെടുത്ത് കാമുകന്‍. ഫേസ് ഐഡി ഉപയോഗിച്ച്‌ കാമുകിയുടെ മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്തശേഷം അക്കൗണ്ടില്‍ നിന്നാണ് ഈ തട്ടിപ്പ് നടത്തിയത്.കേസില്‍ അറസ്റ്റിലായ കാമുകന് മൂന്നര വര്‍ഷം തടവും ലഭിച്ചു. തെക്കന്‍ ചൈനീസ് നഗരമായ നാനിംഗിലാണ് സംഭവം. ഓണ്‍ലൈന്‍ പേമെന്റ് സംവിധാനമായ അലിപേ അക്കൗണ്ട് തുറക്കാന്‍ യുവാവ് കാമുകിയുടെ കണ്‍പോളകള്‍ തുറന്ന് ഫേസ് ഐഡി ഉപയോഗിച്ചെന്ന് വിചാരണ വേളയില്‍ കോടതി കണ്ടെത്തി. കാമുകിയുടെ മുഖം ഉപയോഗിച്ച്‌ തന്നെയാണ് ഫോണ്‍ അണ്‍ലോക്ക് ചെയ്തതെന്നു പ്രോസിക്യുഷന് തെളിയിക്കാന്‍ കഴിഞ്ഞു.

ചൈനീസ് കമ്ബനിയായ വാവെയ് നിര്‍മിച്ച ഫോണാണ് യുവതി ഉപയോഗിച്ചിരുന്നത്. അലിപേ അക്കൗണ്ടിലേക്ക് ആക്‌സസ് ലഭിച്ചതോടെ പ്രതി അക്കൗണ്ടിന്റെ പാസ്‌വേഡ് മാറ്റി. പിന്നാലെ കാമുകിയുടെ അക്കൗണ്ടില്‍ നിന്ന് 150,000 യുവാന്‍ (ഏകദേശം 18 ലക്ഷം രൂപ ) സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു.ചൂതാട്ടത്തിനിറങ്ങി വലിയൊരു തുകയുടെ കടം വന്നതോടെ ഇയാള്‍ നിരാശയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുളള ഉപകരണങ്ങളിലെ സുരക്ഷാ ഫീച്ചറുകളുടെ പോരായ്മകളാണ് ഈ സംഭവം വെളിപ്പെടുത്തുന്നതെന്നും കോടതി നിരീക്ഷിച്ചു.

prp

Leave a Reply

*