കൈക്കൂലിയായി 2,000 രൂപയും മദ്യവും; എസ്‌ഐ വിജിലന്‍സ് പിടിയില്‍; വാങ്ങിയത് അപകടത്തില്‍പെട്ട വാഹനം വിട്ടു കൊടുക്കുന്നതിന്

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടയില്‍ എസ്‌ഐ വിജിലന്‍സ് പിടിയില്‍. കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അമ്ബലപ്പുഴ സ്വദേശിയായ നസീര്‍ വി എച്ചിനെയാണ് അറസ്റ്റ് ചെയ്തത്.

അപകടത്തില്‍പ്പെട്ട വാഹനം വിട്ടുകൊടുന്നതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

രണ്ടായിരം രൂപയും മദ്യവുമാണ് വാഹനം വിട്ടുകൊടുക്കുന്നതിനായി എസ്‌ഐ ആവശ്യപ്പെട്ടത്. കോട്ടയം മെഡിക്കല്‍ കോളജ് ഭാഗത്തുള്ള കേരള ടൂറിസ്റ്റ് ഹോമില്‍ വെച്ച്‌ പരാതിക്കാരനില്‍ നിന്ന് രണ്ടായിരം രൂപയും ഒരു ഫുള്‍ ബോട്ടില്‍ മദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരന്‍ വിജിലന്‍സ് കിഴക്കന്‍ മേഖലാ എസ്പിവി ജി വിനോദ് കുമാറിനെ അറിയിക്കുകയും എസ് പിയുടെ നിര്‍ദ്ദേശ പ്രകാരം കോട്ടയം യൂണിറ്റ് ഡിവൈഎസ്പി വി ആര്‍ രവികുമാര്‍ ഇന്‍സ്പെക്ടര്‍മാരായ മഹേഷ് പിള്ള, രമേഷ് കുമാര്‍ , എസ് ഐമാരായ സുരേഷ് കെ ആര്‍ , സുരേഷ്കുമാര്‍, സ്റ്റാന്‍ലി തോമസ്, സാബു വി ടി, പ്രസാദ് കെ ആര്‍ , സി പി ഒ മാരായ രാജേഷ്, അരുണ്‍ ചന്ത്, ശ്യാം കുമാര്‍, ഷിജു, അനൂപ്, ഷമീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് ഇയാളെ വൈകിട്ട് ഒന്‍പത് മണിയോടെ അറസ്റ്റ്ചെയ്തത്.

prp

Leave a Reply

*