ജിഷ വധക്കേസ്: എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങും

image

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ഇന്ന്  എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങും. പ്രതി അമീറിനു വേണ്ടി അഡ്വ ബി എ ആളൂര്‍ കോടതിയില്‍  ഹാജരാകും. രണ്ടു സാക്ഷികളുടെ മൊഴി ആദ്യ ദിവസം എടുക്കും. ഇന്ന് തുടങ്ങുന്ന വിചാരണ ജനുവരി 23ന് പൂര്‍ത്തിയാകും.

അഞ്ചു മാസം നീണ്ട അന്വേഷണ നടപടികള്‍ക്കു ശേഷമാണ് ഇപ്പോള്‍ ഈ കേസ് വിചാരണയിലേക്ക് കടക്കുന്നത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ കുറ്റപത്രത്തില്‍ 195 സാക്ഷിമൊഴികളും 125 ശാസ്ത്രീയ തെളിവുകളും 70 തൊണ്ടി മുതലുകളുമുണ്ട്.  ഡിഎന്‍എ അടക്കമുളള ശാസ്ത്രീയ തെളിവുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയായിരിക്കും  പ്രോസിക്യൂഷന്‍ വിചാരണവേളയില്‍  കേസ് വാദിക്കുക. പ്രതി കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താന്‍ കഴിഞ്ഞതും കേസിന് വലിയ ബലം നല്‍കുമെന്നാണ് പ്രോസിക്യൂഷന്‍റെ പ്രതീക്ഷ. ദൃക്സാക്ഷികള്‍ ഇല്ലാത്തതിനാല്‍ അമീറിനെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതിഭാഗം കണക്കുകൂട്ടുന്നത്.

prp

Leave a Reply

*