സ്ക്രീനില്‍ ഷാരൂഖിനെ കണ്ടതും ആരാധകര്‍ പടക്കം പൊട്ടിച്ചു: സിനിമ കാണാനെത്തിയവര്‍ പരിഭ്രാന്തരായി!

ae-dil-hai-mushkil-759  shah-rukh-khan

താരങ്ങളോടുള്ള സ്നേഹത്തിന്‍റെ ഭാഗമായി ആരാധകര്‍ കാണിക്കുന്ന പല സാഹസങ്ങളും നമ്മള്‍ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. ചിലതെല്ലാം അപകടങ്ങളിലും മരണത്തിലും കലാശിച്ച കഥകളുമുണ്ട്.അത്തരത്തില്‍പ്പെട്ട ഒരു പുതിയ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

srk-adhm-759

ആവേശം മൂത്ത ചില ആരാധകര്‍ ഷാരൂഖ് ഖാന്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തിയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ചു.അതോടെ സിനിമ കാണാനെത്തിയവര്‍ പരിഭ്രാന്തരാവുകയും തീയറ്റര്‍ വിട്ട് ഓടുകയും ചെയ്തു. മുംബൈയിലെ മലേഗോണ്‍ തീയറ്ററിലാണ് ഈ സംഭവം നടന്നത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ഏ ദില്‍ ഹെ മുഷ്കില്‍ എന്ന ചിത്രത്തില്‍ അതിഥി താരമായി ഷാരൂഖ് എത്തുന്നുണ്ട്.ഇതിന്‍റെ പ്രദര്‍ശനത്തിനിടയിലാണ് ആരാധകര്‍  ഇങ്ങനെ ഒരു സാഹസം കാണിച്ചത്. സ്ഥിതി ദുരന്തത്തിലേക്ക് എത്തും മുന്‍പേ തീയറ്റര്‍ അധികൃതര്‍  സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെച്ചു.

വീഡിയോ കാണാം..

prp

Leave a Reply

*