നിരക്ക് വര്‍ധന; ജിയോയെ ഒഴിവാക്കി പുതിയ ഉപയോക്താക്കള്‍- ട്രായ് റിപ്പോര്‍ട്ട്

രാ ജ്യത്തെ വിവിധ ടെലികോം കമ്ബനികളുടെ വരിക്കാരുടെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട് ട്രായ്. ഡിസംബര്‍ 3.1 വരെയുള്ള കണക്കുകളാണ് പുറത്തു വിട്ടത്. ഇക്കാലയളവില്‍ റിലയന്‍സ് ജിയോയേക്കാള്‍ ബിഎസ്‌എന്‍എലിനാണ് കൂടുതല്‍ ഉപയോക്താക്കളെ ലഭിച്ചതെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് റിലയന്‍സ് ജിയോ പുതിയ താരിഫ് നിരക്കുകള്‍ പ്രഖ്യാപിച്ചത്. ജിയോയിലേക്കുള്ള ഉപയോക്താക്കളുടെ വരവ് കുറയാന്‍ ഇത് കാരണമായിട്ടുണ്ടാവാം. അതേസമയം കമ്ബനിയുടെ വിപണി മൂല്യം 32.04 ശതമാനത്തില്‍ നിന്നും 32.14 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. വോഡഫോണ്‍ ഐഡിയയില്‍ നിന്നും ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. വോഡഫോണ്‍ ഐഡിയയുടെ വിപണി മൂല്യം 29.12 ശതമാനത്തില്‍ നിന്നും 28.89 ശതമാനമായി കുറഞ്ഞു.

ഡിസംബറില്‍ 82,308 ഉപയോക്താക്കളെയാണ് ജിയോക്ക് ലഭിച്ചത്. നവംബറില്‍ 56,08,668 പുതിയഉപയോക്താക്കളെയാണ് ലഭിച്ചത്. ഒരുമാസം കൊണ്ട് വലിയ ഇടിവാണ് എണ്ണത്തിലുണ്ടായത്. ഡിസംബര്‍ മുതല്‍ ജിയോ താരിഫ് നിരക്കില്‍ 40 ശതമാനം വര്‍ധവാണ് ഉണ്ടായത്. ഇത് വലിയ തിരിച്ചടിയുണ്ടായി.

അതേസമയം ഡിസംബറില്‍ 36,44,453 ഉപയോക്താക്കളെയാണ് വോഡഫോണ്‍ ഐഡിയയ്ക്ക് നഷ്ടമായത്. എന്നാല്‍ നവംബറില്‍ ഇതില്‍ ചെറിയ കുറവുണ്ടായിരുന്നു. 3,64,19,365 ഉപയോക്താക്കളെയാണ് നവംബറില്‍ നഷ്ടമായത്.

ഭാരതി എയര്‍ടെലിനും ഡിസംബറില്‍ ഉപയോക്താക്കളെ നഷ്ടമായിട്ടുണ്ട്. എങ്കിലും താരതമ്യേന കുറവാണ്. 11,050 ഉപയോക്താക്കളെയാണ് എയര്‍ടെലിന് നഷ്ടമായത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്‌എന്‍എലിന് 4,26,958 പുതിയ ഉപയോക്താക്കളെ ലഭിച്ചു. ജിയോയേക്കാള്‍ കൂടുതലാണ് ഈ നിരക്ക്. നവംബറില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകളെ ബിഎസ്‌എന്‍എലിന് ഡിസംബറില്‍ ലഭിക്കുകയും ചെയ്തു.

വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണത്തിലും കുറവുണ്ടായെന്ന് ട്രായ് റിപ്പോര്‍ട്ട് പറയുന്നു. 115.45 കോടി ഉപയോക്താക്കളെയാണ് നഷ്ടമായത്.

ബ്രോഡ്ബാന്‍ഡ് വിപണിയില്‍ ജിയോ ആണ് മുന്നില്‍ 37 കോടിയിലധികം ഉപയോക്താക്കളാണ് ജിയോക്കുള്ളത്. എയര്‍ടെല്‍ ആണ് രണ്ടാമത്. 13.79 കോടി. വോഡഫോണ്‍ ഐഡിയയ്ക്ക് 11.84 കോടി ഉപയോക്താക്കളുണ്ട്. ബിഎസ്‌എന്‍എലിന് 1.55 കോടി ഉപയോക്താക്കളുണ്ട്.

prp

Leave a Reply

*