ഡല്‍ഹി കലാപം 1984 ലെ ലഹള ഓര്‍മ്മിപ്പിക്കുന്നു: ശിവസേന

മുംബൈ: ഡല്‍ഹിയില്‍ അരങ്ങേറിയ കലാപം 1984 ല്‍ നടന്ന സിഖ് വിരുദ്ധ കലാപത്തിന്റെ ഭീകരതയും രക്തച്ചൊരിച്ചിലും ഓര്‍മ്മിപ്പിക്കുന്നുവെന്ന് ശിവസേന ബുധനാഴ്ച മാദ്ധ്യമങ്ങളോട് പറഞ്ഞു. സമാധാനത്തിന്റെ സന്ദേശവുമായി യു.എസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയിലുള്ളപ്പോള്‍ രാജ്യതലസ്ഥാനത്ത് നടന്ന ചോരക്കളി അപലപനീയമെന്നും ശിവസേന.

ട്രംപിന്റെ സന്ദര്‍ശനവേളയില്‍ തന്നെ ഡല്‍ഹിയിലെ തെരുവുകള്‍ പുകഞ്ഞത് ഇന്ത്യയുടെ പ്രതിഛായയെ ബാധിക്കും. കേന്ദ്രസര്‍ക്കാര്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു എന്ന സന്ദശമാണ് ഈ സാഹചര്യത്തില്‍ പ്രചരിക്കുക. തെരുവുകളില്‍ കലാപകാരികള്‍ ദണ്ഡയും കത്തിയും വാളും കൈത്തോക്കുകളുമായി നിന്നതും റോഡുകളില്‍ തളം കെട്ടിയ ചോരയും 1984 ല്‍ സിഖ് ജനതയെ വേട്ടയാടിയ ഭീകരചിത്രത്തിന്റെ പകര്‍പ്പാണ്. 1984 സിഖ് വിരുദ്ധ കലാപത്തിന്റെ പേരില്‍ ഇപ്പോഴും ബി.ജെ.പി കോണ്‍ഗ്രസ്സിനെതിരെ വാളെടുക്കാറുണ്ട്. ഇന്ദിരാഗാന്ധി വധത്തെതുടര്‍ന്നുണ്ടായ കലാപത്തില്‍ നൂറുകണക്കിന് സിഖ് മതസ്തര്‍ക്കാണ് പ്രാണന്‍ നഷ്ടമായത്.

ഡല്‍ഹിയില്‍ ഇപ്പോള്‍ അരങ്ങേറുന്ന കലാപം അധികാരികള്‍ പരിഹരിക്കേണ്ടത് അനിവാര്യമാണ്, എന്നാല്‍ ഭീഷണിയുടെ ഭാഷയും താക്കീതുകളുമാണ് ഭരണത്തില്‍ തുടരുന്ന ബി.ജെ.പി യുടെ നേതാക്കള്‍ക്ക് കൂടുതല്‍ വഴങ്ങുകയെന്നും ശിവസേന കൂട്ടച്ചേര്‍ത്തു. സൗഹൃദത്തിന്റെയും സമധാനത്തിന്റെയും പ്രതിപുരുഷനായാണ് ട്രംപ് ഇന്ത്യയില്‍ എത്തിയത് എന്നാല്‍ അദ്ദേഹത്തെ വരവേറ്റത് രക്തരൂക്ഷിതമായ തെരുവുകളും തലസ്ഥാനസഗരിയുടെ അലമുറയും കണ്ണീര്‍വാതകങ്ങളുമാണ്.

‘നമസ്തേ’ അഹമ്മദാബാദിലും ‘കലാപം’ ‌ഡെല്‍ഹിയിലുമായിരുന്നു, പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ട്രംപും കുടിക്കാഴ്ച നടത്തിയ സമയം തന്നെ ‌ഡല്‍ഹി കത്തിയത് ട്രംപിന് ഭീകരമായൊരു സ്വീകരണം കൊടുത്തതിനു സമമാണെന്ന് ശിവസേന കുറ്റപ്പെടുത്തി.

24 നാണ് ട്രംപ് ഇന്ത്യാസന്ദര്‍ശനത്തിനെത്തിയത്, കലാപത്തില്‍ 20 പേര്‍ക്ക് ജീവന്‍ നഷ്ടമായി നൂറോളം പേര്‍ക്ക് പരിക്കേറ്രു. കാശ്മീരിന്റെ പ്രതേക പദവി നീക്കം ചെയ്തപ്പോള്‍ ഉണ്ടായ കലാപങ്ങള്‍ കൈകാര്യം ചെയ്തപ്പോള്‍ കാണിച്ച മിടുക്ക് എന്തുകൊണ്ട് പൗരത്വ ഭേദഗദിയ്ക്കെതിരായ സമരത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നില്ലെന്ന ചോദ്യവും ശിവസേനയുടെ ഭാഗത്തുനിന്നുയര്‍ന്നു. ഷഹീന്‍ ബാഗ് സമരത്തില്‍ പങ്കെടുക്കുന്നവരെ അനുനയിപ്പിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച മദ്ധ്യസ്തരും പരാജയപ്പെട്ടിരുന്നു.

ബി.ജെ.പി നേതാക്കളുടെ പ്രകോപനപരമായ ആഹ്വാനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വിപരീതമായൊരു ഫലമാണ് ബി.ജെ.പിയ്ക്ക് നല്‍കുകയെന്നും അതിന്റെ ഭവിഷ്യത്താണ് മഹാരാഷ്ട്രയില്‍ ശിവസേനയും, എന്‍.സി.പിയും, കോണ്‍ഗ്രസ്സും ചേര്‍ന്ന് നല്‍കിയതെന്നും ശിവസേന വ്യക്തമാക്കി.

prp

Leave a Reply

*