അവന്‍റെ വീരമൃത്യു‍വില്‍ സന്തോഷം; ഒരു ആയിരം ജീവിതങ്ങളെങ്കിലും അവര്‍ രക്ഷിച്ചു: ജമ്മു കശ്മീര്‍‍

ശ്രീനഗര്‍:മുദസ്സില്‍ അഹമ്മദ് ഷേഖ് ജമ്മു കശ്മീര്‍ പൊലീസിലെ ധീരനായ ഉദ്യോഗസ്ഥനായിരുന്നു. മെയ് 25ന് പാകിസ്ഥാനിലെ മൂന്ന് ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദികളെ വെടിവെച്ച്‌ കൊല്ലുന്നതിനിടയില്‍ മുദസ്സിര്‍ അഹമ്മദ് ഷേഖ് വീരമൃത്യു വരിച്ചത്.

അതിര്‍ത്തിരേഖ മുറിച്ചു കടന്നെത്തിയ തീവ്രവാദികള്‍ വലിയ ആക്രമണങ്ങള്‍ പദ്ധതിയിട്ടാണെത്തിയത്. സ്വയം പൊട്ടിത്തെറിക്കാന്‍ വരെ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ബാരമുള്ളയില്‍ തീവ്രവാദികള്‍ക്കെതിരായി നടത്തിയ തിരച്ചിലിലാണ് മുദാസിര്‍ അഹമ്മദ് ഷേഖും സംഘവും ഇവരെ കണ്ടെത്തി വകവരുത്തിയത്.

മെയ് 28ന് മുദസ്സില്‍ അഹമ്മദ് ഷേഖിന്‍റെ മൃതദേഹം ബാരമുള്ളയിലെ ഉറിയിലുള്ള ശ്മശാനത്തില്‍ ഖബറടക്കി. ജമ്മു കശ്മീര്‍ ലഫ്റ്റ്നന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും മുദസ്സിറിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. അഞ്ച് ലക്ഷം രൂപയുടെ ഒരു ചെക്കും മുദസ്സിര്‍ അഹമ്മദിന്‍റെ പിതാവിന് നല്‍കി. “രാജ്യം മുഴുവന്‍ നിങ്ങളുടെ മകനെയൊര്‍ത്ത് അഭിമാനം കൊള്ളുമെന്നും ജമ്മു കശ്മീര്‍ സര്‍ക്കാര്‍ എപ്പോഴും ഒപ്പമുണ്ടാവുമെന്നും മനോജ് സിന്‍ഹ. മുദസ്സിര്‍ അഹമ്മദിന്‍റെ പിതാവിനോട് പറഞ്ഞു.

“ത്രിവര്‍ണ്ണപ്പതാകയ്ക്ക് വേണ്ടി മകന്‍ ജീവന്‍ ബലിയര്‍പ്പിച്ചതില്‍ അഭിമാനമുണ്ട്. അവന്‍റെ ബലി മൂലം ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കപ്പെട്ടു. അവന്‍ ഇനി ഒരിക്കലും തിരിച്ചുവരില്ല. ഞങ്ങള്‍ അവനെയോര്‍ത്ത് അഭിമാനിക്കുന്നു. യുദ്ധഭൂമിയിലാണ് എനിക്ക് എന്‍റെ മകനെ നഷ്ടമായത്. അതോര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നു.”- മുദസ്സിര്‍ അഹമ്മദിന്‍റെ പിതാവ് മഖ്സൂദ് അഹമ്മദ് ഷേഖ് പറയുന്നു.

prp

Leave a Reply

*