‘ഇമാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പാക് ഭരണകൂടം പദ്ധതിയിട്ടു’; ആരോപണത്തിന് പിന്നാലെ പിടിഐ മുതിര്‍ന്ന നേതാവ് അറസ്റ്റില്‍

ഇസ്ലാമാബാദ്: തെഹ്രീക്-ഇ- ഇന്‍സാഫ് (പിടിഐ) മുതിര്‍ന്ന നേതാവിനെ അറസ്റ്റ് ചെയ്ത് പാക് ഭരണകൂടം. പിടിഐ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരിയാണ് അറസ്റ്റിലായത്.

മുന്‍ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ ഗൂഢാലോചന നടത്തിയ പാക് ഭരണകൂടത്തെ പരസ്യമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് ചൗധരിയെ അറസ്റ്റ് ചെയ്ത്.

പിടിഐ നേതാവ് ഫറൂഖ് ഹബീബ് ആണ് ചൗധരി അറസ്റ്റിലായ വിവരം ട്വിറ്റിലൂടെ അറിയിച്ചത്. ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യുമെന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ സംരക്ഷണയുമായി പിടിഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയ പശ്ചാത്തലത്തിലാണ് ചൗധരിയുടെ അറസ്റ്റ്.

ഇലക്ഷന്‍ കമ്മീഷന്‍ സെക്രട്ടറി ഉമര്‍ ഹമീദിന്റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പാകിസ്താന്‍ നിയമസംവിധാനങ്ങളില്ലാത്ത രാജ്യമായി മാറിയിരിക്കുന്നു എന്നാണ് അറസ്റ്റിന് പിന്നാലെ പിടിഐ സിന്ധ് പ്രസിഡന്റ് ആരോപിച്ചത്.

prp

Leave a Reply

*