അതിര്‍ത്തിയില്‍ പാക് ഷെല്‍ ആക്രമണം : ഒരു സൈനികന് വീരമൃത്യു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ അതിര്‍ത്തിയിലുണ്ടായ പാക് വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു.രജൗരി സെക്ടറില്‍ രാവിലെയുണ്ടായ ആക്രമണത്തിലാണ് സൈനികന് വെടിയേറ്റത്. ജമ്മു കശ്മീരീല്‍ നിയന്ത്രണ രേഖയ്ക്കും അന്താരാഷ്ട്ര അതിര്‍ത്തിക്കും സമീപത്താണ് പാകിസ്താന്‍ വെടിയുതിര്‍ക്കുകയും കനത്ത ഷെല്‍ ആക്രമണം നടത്തുകയും ചെയ്തത്.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് പാകിസ്ഥാന്‍ അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെ വെടിവച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. അതേസമയം അനന്തനാഗില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. വെരിനാ​ഗ് കരപാനിലെ വനമേഖലയില്‍ ഒളിച്ചിരിക്കുന്ന മൂന്ന് ഭീകരരും ഇന്ത്യന്‍ സൈനികരും തമ്മിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ നിരന്തരമായി പാകിസ്താന്‍ പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യമാണ്.

prp

Leave a Reply

*