ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ഇനി മുതല്‍ അടിയന്തരഘട്ടത്തില്‍ ദേശീയപാതകളിലും ഇറങ്ങും

ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ഇനിമുതല്‍ അടിയന്തരഘട്ടത്തില്‍ ദേശീയപാതകളില്‍ ഇറങ്ങും. ഇതിനു മുന്നോടിയായി നടത്തിയ ആദ്യ പരീക്ഷണം ഇന്ത്യന്‍ വ്യോമസേന വിജയകരമായി പൂര്‍ത്തീകരിച്ചു.

രാജസ്ഥാനിലെ ജലോറില്‍ നടത്തിയ ആദ്യ പരീക്ഷണത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ 2 യുദ്ധഹെലികോപ്ടറുകള്‍ റോഡില്‍ വിജയകരമായി ഇറക്കി.വ്യോമസേനയുടേയും ജലോര്‍ പൊലീസ് സേനയുടേയും നാഷണല്‍ ഹൈവേ അതോറിറ്റിയുടേയും നേതൃത്വത്തില്‍ കര്‍ശന സുരക്ഷ സന്നാഹം ഏര്‍പ്പെടുത്തിയതിനു ശേഷമാണ് ഹെലികോപ്ടറുകള്‍ നിരത്തില്‍ ഇറക്കിയത്.

യുദ്ധങ്ങള്‍ക്കും പ്രകൃതിദുരന്തങ്ങള്‍ക്കും യുദ്ധവിമാനങ്ങള്‍ റോഡുകളില്‍ ഇറക്കുവാന്‍ സാധിച്ചാല്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് വിവിധ ഓപ്പറേഷനുകളും സജ്ജമാക്കാന്‍ കഴിയും. പ്രതിരോധ വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച്‌ രാജ്യത്തിന്റെ നിരവധി ഭാഗങ്ങളിലായി യുദ്ധവിമാനങ്ങള്‍ ഇറക്കുവാന്‍ സാധിക്കുന്ന 25 ഓളം റോഡുകള്‍ കേന്ദ്രം കണ്ടെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

prp

Leave a Reply

*