ഇന്ത്യന്‍ ബഹിരാകാശ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം: കേന്ദ്രസര്‍ക്കാറിനെ അഭിനന്ദിച്ച്‌ രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി| ഇന്ത്യയുടെ ബഹിരാകാശ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിനെ അഭിനന്ദിച്ച്‌ കേന്ദ്ര വിവരാവാകാശ മന്ത്രി രവിശങ്കര്‍ പ്രസാദ്. ഇന്ത്യന്‍ ബഹിരാകാശ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിയതിലൂടെ മോദി സര്‍ക്കാര്‍ ചരിത്രപരമായ തീരുമാനാണ് കൈക്കൊണ്ടത്.

റോക്കറ്റുകള്‍, ഉപഗ്രഹങ്ങള്‍ എന്നിവ നിര്‍മ്മിക്കുക, വിക്ഷേപണ സേവനങ്ങള്‍ നല്‍കുക തുടങ്ങിയ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്വകാര്യ മേഖലയെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതുതായി രൂപം കൊണ്ട ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രോമോഷന്‍ ആന്റ് ഓതറൈസേഷന്‍ സെന്റ്‌റിന്(ഇന്‍-സ്‌പേസ്) മന്ത്രിസഭ അടുത്തിടെ അംഗീകാരം നല്‍കിയിരുന്നു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഓര്‍ഗനൈസേഷന്റെ ഒരു വിഭാഗമായി ഇത് പ്രവര്‍ത്തിക്കും. ആറുമാസത്തിനുള്ളില്‍ പ്രവര്‍ത്തന ക്ഷമമാകുന്ന ഇന്‍ സ്‌പേസ് രാജ്യത്തെ ബഹിരാകാശ പദ്ധതിയിലെ സ്വകാര്യ മേഖലകളുടെ പ്രധാന പങ്കാളിത്തമായി മാറും.

അതേസമയം, ഐഎസ്‌ആര്‍ഒയുടെ എല്ലാ സംവിധാനങ്ങളും സ്വകാര്യ കമ്ബനികള്‍ക്ക് ഉപയോഗിക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

prp

Leave a Reply

*