ഇന്ത്യക്കെതിരെ മറ്റൊരു സെഞ്ച്വറി! ഇന്ത്യക്കെതിരായ വിജയങ്ങളുടെ റെക്കോര്‍ഡില്‍ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത്

ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ഏകദിന മല്‍സരത്തില്‍ ജയം നേടിക്കൊണ്ട് തങ്ങളുടെ പരമ്ബര സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ടീം. ഇന്നലത്തെ മത്സരത്തോടെ പരമ്ബര സമനിലയായത് കൊണ്ട് അടുത്ത മല്‍സരം തീ പാറുമെന്നതില്‍ ഒരു സംശയവുമില്ല. നാളെയാണ് പരമ്ബരയിലെ അവസാന മത്സരം.

തകര്‍പ്പന്‍ വിജയമാണ് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് നേടിയത്. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 338 റണ്‍സിന്റെ വിജയലക്ഷ്യം 43.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു. ജോണി ബെയര്‍സ്റ്റോയുടെയും ബെന്‍ സ്റ്റോക്സിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്. ഇന്നലത്തെ മത്സര വിജയത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരെ 100 വിജയം നേടുന്ന രണ്ടാമത്തെ ടീമായി ഇംഗ്ലണ്ട് മാറി. ഓസ്ട്രേലിയ ആണ് ഇതില്‍ ഏറ്റവും മുന്നില്‍. 132 മത്സരങ്ങളില്‍ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപെടുത്തിയിട്ടുണ്ട്. ഇന്നലെ വരെ 99 വിജയം നേടിയ വെസ്റ്റ് ഇന്‍ഡീസിന് ഒപ്പമായിരുന്നു ഇംഗ്ലണ്ട് ടീം. വെസ്റ്റ് ഇന്ത്യര്‍മെസ് തന്നെയാണ് ഈ റെക്കോര്‍ഡില്‍ മൂന്നാം സ്ഥാനത്ത്.

കൂടാതെ ഇത് ആദ്യമായാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ 300 ന് മുകളില്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിക്കുന്നത്. ഇത് പന്ത്രണ്ടാം തവണയാണ് ഇംഗ്ലണ്ട് ഏകദിനത്തില്‍ 300ന് മുകളില്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിക്കുന്നത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ 300+ വിജയലക്ഷ്യം മറികടന്ന ടീമെന്ന നേട്ടത്തില്‍ ഓസ്‌ട്രേലിയയെ പിന്നിലാക്കി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യയാണ് ഈ റെക്കോര്‍ഡില്‍ തലപ്പത്തുള്ളത്. 19 തവണയാണ് ഇന്ത്യ ഏകദിനത്തില്‍ 300+ വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിച്ചിട്ടുള്ളത്.

1974 ലാണ് ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ ഏറ്റവും ഉയര്‍ന്ന വിജയകരമായ റണ്‍വേട്ട നടത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 23 പന്ത് ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടന്നിരുന്നു. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ സ്കോര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 366 ആയിരുന്നു. 2016/17 ലെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു അത് സംഭവിച്ചത്.

എന്നാല്‍, ആ മത്സരത്തില്‍ 15 റണ്‍സിന് ഇന്ത്യ വിജയിക്കുകയും ചെയ്തു. അതിനു മുമ്ബ് 2011ലെ ലോകകപ്പിലെ പ്രശസ്തമായ മത്സരത്തില്‍ ഇരു ടീമുകളും 338 റണ്‍സില്‍ സമനിലയിലും എത്തിയിരുന്നു. 2007ലെ ഒരു മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 330 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 9 റണ്‍സ് അകലെ തോല്‍വി സമ്മതിച്ചിരുന്നു.

prp

Leave a Reply

*