ന്യൂസിലന്‍ഡിനെതിരെ ജയം പിടിച്ച ഇന്ത്യന്‍ ടീമിന് കനത്ത പിഴയിട്ട് ഐ.സി.സി

ശുഭ്മാന്‍ ഗില്ലിന്റെ മാന്ത്രിക ഇന്നിങ്സിന്റെ കരുത്തില്‍ 12 റണ്‍സ് ജയവുമായി മടങ്ങിയ ഇന്ത്യക്ക് കുറഞ്ഞ റണ്‍റേറ്റിന് കനത്ത തുക പിഴയിട്ട് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍.

ആദ്യം ബാറ്റു ചെയ്ത് റണ്‍മലയേറിയ ഇന്ത്യന്‍ ടീം ബൗളിങ്ങിനിടെ വരുത്തിയ സമയനഷ്ടമാണ് മാച്ച്‌ ഫീയുടെ 60 ശതമാനം പിഴ ഒടുക്കുന്നതിലെത്തിച്ചത്.

മൂന്നു ഓവറാണ് നിശ്ചിത സമയം തെറ്റിച്ച്‌ ചെയ്തത്. ഓവര്‍ റേറ്റ് തെറ്റിച്ചാല്‍ ഓരോ ഓവറിനും മാച്ച്‌ഫീയുടെ 20 ശതമാനം ഒടുക്കണമെന്നാണ് ചട്ടം. മൂന്ന് ഓവര്‍ സമയം വൈകിയതിനാലാണ് 60 ശതമാനം നല്‍കേണ്ടിവന്നത്. അംപയര്‍മാരായ അനില്‍ ചൗധരി, നിതിന്‍ മേനോന്‍, തേര്‍ഡ് അംപയര്‍ അനന്തപദ്മനാഭന്‍, ഫോര്‍ത്ത് അംപയര്‍ ജയരാമന്‍ മദനഗോപാല്‍ എന്നിവരായിരുന്നു കളി നിയന്ത്രിച്ചത്.

കളിയില്‍ 149 പന്ത് നേരിട്ട ശുഭ്മാന്‍ ഗില്‍ 208 റണ്‍സ് നേടി ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു. ആദ്യം ബാറ്റു ചെയ്ത് 349 റണ്‍സ് എടുത്ത ഇന്ത്യ 12 റണ്‍സിന് കളി ജയിച്ചു.

prp

Leave a Reply

*