സ്വാതന്ത്ര്യ ദിനത്തില്‍ ഭീകരാക്രമണത്തിന് പദ്ധതി; 4 ജെയ്ഷ ഇ മുഹമ്മദ് ഭീകരര്‍ ജമ്മു കശ്മീരില്‍ അറസ്റ്റില്‍, പിടിയിലാവുന്നത് ആയുധ ശേഖരണത്തിനിടെ

ശ്രീനഗര്‍ : സ്വാതന്ത്ര്യ ദിനത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട നാല് ജെയ്ഷ ഇ മുഹമ്മദ് ഭീകരര്‍ പിടിയില്‍. ജമ്മു കശ്മീര്‍ പോലീസ് നടത്തിയ പരിശോധനയിലാണ് നാല് ഭീകരരും അവരുടെ കൂട്ടാളികളും പിടിയിലായത്. സ്വതന്ത്യ ദിനത്തില്‍ ഭീകരാക്രമണം നടത്തുന്നതിനായി ഇവര്‍ ആയുധ ശേഖരം നടത്തി വരികയായിരുന്നെന്ന് സുരക്ഷാ സംഘം അറിയിച്ചു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ രാജ്യത്തെ സുരക്ഷ കര്‍ശ്ശനമാക്കിയിരുന്നു. ഇതിനോടനുബന്ധിച്ച്‌ നടത്തിയ തെരച്ചിലിലാണ് ഭീകരര്‍ പിടിയിലായത്. 15ന് മുമ്ബ് ജമ്മുകശ്മീരില്‍ ബോംബ് സ്ഥാപിച്ച്‌ ആക്രമണം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഡ്രോണുകള്‍ ഉപയോഗിച്ച്‌ ആയുധങ്ങള്‍ ശേഖരിക്കാനും കശ്മീരിലെ മറ്റ് ജെയ്ഷ ഭീകരര്‍ക്ക് വിതരണം ചെയ്യാനും ജമ്മുവില്‍ ഐഇഡി സ്ഥാപിച്ച്‌ ബോംബാക്രമണം നടത്താനുമാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്.

ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പോലീസ് കണ്ടെത്തി. ആക്രമണത്തിന് ഉപയോഗിക്കാന്‍ കരുതിവെച്ച ഐഇഡി ഘടിപ്പിച്ച മോട്ടോര്‍ സൈക്കിളും പോലീസ് പിടിച്ചെടുത്തു. മോട്ടോര്‍സൈക്കിളില്‍ ബോംബ് സ്ഥാപിച്ച്‌ ആക്രമണം നടത്തുകയായിരുന്നു ഇവരുടെ പദ്ധതിയെന്നും പോലീസ് പറഞ്ഞു.

അതേസമയം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച്‌ കനത്ത ജാഗ്രതയാണ് സുരക്ഷാ ഏജന്‍സികള്‍ രാജ്യത്ത് പുലര്‍ത്തുന്നത്. രാജ്യത്ത് സൈനിക പോസ്റ്റുകള്‍ക്ക് നേരെ ആക്രമണമുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി

കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ ഭീകര സംഘടനകളിലെ നിരവധി ഭീകരരാണ് കശ്മീരില്‍ അറസ്റ്റിലായത്. രാജ്യത്തെ പ്രധാന നഗരങ്ങളിലും കര്‍ശ്ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡ്രോണ്‍ ആക്രമണ സാധ്യതയുള്ളതിനാലും തന്ത്രപ്രധാന സ്ഥലങ്ങളില്‍ ഡ്രോണ്‍ പറത്തുന്നതിന് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

prp

Leave a Reply

*