സദാചാര പൊലീസിന്റെ ആക്രമണത്തിന് ഇരയായ അധ്യാപകന്‍ ജീവനൊടുക്കി

മലപ്പുറം: മലപ്പുറത്ത് സദാചാര പൊലീസ് വീട്ടില്‍ കയറി ആക്രമിച്ച അധ്യാപകന്‍ തൂങ്ങി മരിച്ചു. സദാചാര ഗുണ്ടകളുടെ ആക്രമണത്തിനും ഭീഷണിക്കും ഇരയായ അധ്യാപകനാണ് മനംനൊന്ത് ജീവനൊടുക്കിയത്. മലപ്പുറം വലിയോറ ആശാരിപ്പടി സ്വദേശി സുരേഷ് (44) ചാലിയത്തിനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രശസ്ത ചിത്രകാരനും സ്കൂള്‍ അധ്യാപകനും സിനിമാ സാംസ്കാരികമേഖലകളില്‍ സജീവസാന്നിധ്യവുമായിരുന്നു സുരേഷ് ചാലിയത്ത്. ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത, ഉടലാഴം എന്ന ശ്രദ്ധേയമായ ചിത്രത്തിന്‍റെ കലാസംവിധായകനായിരുന്നു.


ഒരു സ്ത്രീയുമായി വാട്സാപ്പില്‍ ചാറ്റ് ചെയ്തെന്നാരോപിച്ചാണ് ഒരു സംഘമാളുകള്‍ രണ്ട് ദിവസം മുമ്ബ് സുരേഷിനെ ആക്രമിച്ചത്. സ്വന്തം അമ്മയുടെയും മക്കളുടെയും മുന്നില്‍ വച്ചാണ് അക്രമിസംഘം സുരേഷിനെ മര്‍ദ്ദിച്ചത്. സ്വന്തം വീട്ടുകാരുടെ മുന്നില്‍വച്ച്‌ ഇത്തരമൊരു അപമാനത്തിന് ഇരയായതിന്‍റെ മനോവിഷമത്തിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായി സുരേഷ്. അപമാനം താങ്ങാനാവാതെയാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യാനൊരുങ്ങുകയാണ്.

prp

Leave a Reply

*