ഹി​മാ​ച​ല്‍ മ​ണ്ണി​ടി​ച്ചിലില്‍ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ള്‍​ കൂ​ടി ക​ണ്ടെ​ത്തി ; മ​ര​ണം 19 ആ​യി

സിം​ല: ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലെ കി​ന്നൗ​റി​ലുണ്ടായ മ​ണ്ണി​ടി​ച്ചി​ലി​ല്‍ അ​ക​പ്പെ​ട്ട ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൂ​ടി ക​ണ്ടെ​ത്തി. ഇ​തോ​ടെ കഴിഞ്ഞ ദിവസമുണ്ടായ അ​പ​ക​ട​ത്തി​ല്‍ മ​ര​ണം 19 ആ​യി ഉയര്‍ന്നു .

കി​ന്നൗ​റി​ലെ നി​ഗു​ല്‍​സാ​രി​യി​ല്‍ നാ​ലാം ദി​വ​സ​വും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പുരോഗമിക്കുകയാണ് . മ​ണ്ണി​ടി​ച്ചി​ലി​നി​ടെ വാ​ഹ​ന​ങ്ങ​ളി​ല്‍​ കുടുങ്ങിയവരെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ് അ​ധി​കൃ​ത​ര്‍ ന​ട​ത്തു​ന്ന​ത്. ഹി​ന്ദു​സ്ഥാ​ന്‍-​ടി​ബ​റ്റ് ദേ​ശീ​യ​പാ​ത​യി​ല്‍ മ​ണ്ണി​ടി​ഞ്ഞു​ വീ​ണ​തി​നെ​ത്തു​ട​ര്‍​ന്ന് ട്ര​ക്കും ബ​സും അടക്കം അ​ഞ്ച് വാ​ഹ​ന​ങ്ങ​ളാ​ണു ത​ക​ര്‍​ന്ന​ത്.

prp

Leave a Reply

*