പ്രതിഷേധം കനക്കുമ്ബോഴും ഇരുട്ടടിയായി ഇന്ധനവില; പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂടി

തിരുവനന്തപുരം/ കൊച്ചി: ( 27.02.2021) രാജ്യത്ത് പ്രതിഷേധം കനക്കുമ്ബോഴും ഇരുട്ടടിയായി ഇന്ധനവില വീണ്ടും ഉയര്‍ന്നു. സര്‍വകാല റെകോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസല്‍ ലിറ്ററിന് 16 പൈസയുമാണ് ശനിയാഴ്ച കൂടിയത്.

തിരുവനന്തപുരത്ത് പെട്രോള്‍ വില 93 കടന്നു. 93 രൂപ 8 പൈസയാണ് നഗരത്തിലെ വില. കൊച്ചിയില്‍ 91 രൂപ 44 പൈസയാണ് ശനിയാഴ്ച പെട്രോളിന്റെ വില. തിരുവനന്തപുരത്ത് 87 രൂപ 59 പൈസയും കൊച്ചിയില്‍ 86 രൂപ 2 പൈസയുമാണ് ഡീസലിന്റെ ശനിയാഴ്ചത്തെ വില.

രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നു. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.

ബിഹാറിലെ പട്‌നയിലെ വീട്ടില്‍ നിന്ന് സെക്രടറിയേറ്റിലേക്ക് സൈകിളില്‍ യാത്ര ചെയ്ത് ഇന്ധന വിലവര്‍ധനയില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പ്രതിഷേധവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പ് സമയത്ത് ഇന്ധന വില കുറയ്ക്കുമെന്ന് പറഞ്ഞ ബിജെപി, നേര്‍ വിപരീതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് തേജസ്വി പറഞ്ഞു. ബിഹാറിലെ പലയിടത്തും ഇന്ധനവില ഇപ്പോള്‍ തന്നെ 100 കടന്നെന്നും തേജസ്വി പറഞ്ഞു.

prp

Leave a Reply

*