കണ്ണൂര്‍: വീണ്ടുമൊരു നിയമസഭ അങ്കത്തിന് അരങ്ങുണരുേമ്ബാള് കണ്ണൂരില്‍ ഇക്കുറി നില മെച്ചപ്പെടുത്തുന്നത് ആരാകും? ഇരുമുന്നണികളും ആത്മവിശ്വാസത്തിലാണ്. കണ്ണൂരിെന്റ ചുവപ്പിന് തിളക്കം കുറയില്ലെന്ന് എല്‍.ഡി.എഫ് ആണയിടുേമ്ബാള് കഴിഞ്ഞ തവണ നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കുമെന്നാണ് യു.ഡി.എഫിെന്റ അവകാശവാദം. ആകെയുള്ള 11 നിയമസഭ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് -എട്ട്, യു.ഡി.എഫ് -മൂന്ന് എന്നിങ്ങനെയാണ് 2016 തെരഞ്ഞെടുപ്പിലെ കക്ഷിനില.
2011ല്‍ യു.ഡി.എഫിന് അഞ്ചുസീറ്റുകള്‍ ഉണ്ടായിരുന്നു. എല്‍.ഡി.എഫിന് ആറുസീറ്റും ലഭിച്ചു. കണ്ണൂര്‍, കൂത്തുപറമ്ബ് സീറ്റുകളാണ് 2016ല്‍ യു.ഡി.എഫിന് നഷ്ടപ്പെട്ടത്. അത് തിരിച്ചുപിടിക്കാനാണ് യു.ഡി.എഫിെന്റ പടപ്പുറപ്പാട്. അതേസമയം, കൂത്തുപറമ്ബും കണ്ണൂരും നിലനിര്‍ത്തുകയും ഒപ്പം അഴീക്കോട് കൂടി പിടിച്ചെടുക്കാനും ലക്ഷ്യമിട്ടാണ് എല്‍.ഡി.എഫ് നീങ്ങുന്നത്.
നിയമസഭ മണ്ഡലങ്ങളുടെ പുനര്നിര്ണയത്തിനുമുമ്ബ് 2006ല്‍ ആകെയുണ്ടായിരുന്ന 10 സീറ്റുകളില്‍ എട്ടും എല്‍.ഡി.എഫിനായിരുന്നു. അന്ന് കണ്ണൂരും ഇരിക്കൂറും മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്.
ഇക്കുറി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നടന്നിട്ടും ഇരു മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച വ്യക്തമായ ചിത്രം പുറത്തുവന്നിട്ടില്ല. പാര്‍ട്ടികള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പരിചിത മുഖങ്ങള്‍ പലരും ഇക്കുറി ഉണ്ടാവില്ലെന്നാണ് സൂചന. ഇരിക്കൂറില്‍ എട്ടുതവണ തുടര്‍ച്ചയായി ജയിച്ച കോണ്‍ഗ്രസിലെ കെ.സി. ജോസഫ് ഇക്കുറി രംഗത്തുണ്ടാവില്ല. രണ്ടുവട്ടം തുടര്‍ച്ചയായി ജയിച്ച ടി.വി. രാജേഷ്, ജയിംസ് മാത്യു, സി. കൃഷ്ണന് എന്നിവര്‍ക്ക് സി.പി.എം സീറ്റ് നല്‍കില്ല. കെ.വി. സുമേഷ്, ഡോ. വി. ശിവദാസന്‍ തുടങ്ങിയ പുതുമുഖങ്ങളുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ കെ.കെ. ശൈലജ, ഇ.പി. ജയരാജന്, രാമചന്ദ്രന് കടന്നപ്പള്ളി എന്നിവര്‍ ഇക്കുറിയും മത്സരരംഗത്തുണ്ടാകും. ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി, അഡ്വ. സണ്ണി ജോസഫ്, റിജില്‍ മാക്കുറ്റി തുടങ്ങിയവര്‍ കോണ്‍ഗ്രസ് പട്ടികയില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
ഇരിക്കൂറില്‍ കെ.സി. ജോസഫിനുപകരം അഡ്വ. സജീവ് ജോസഫിനാണ് സാധ്യത. ജില്ലയില്‍ ലീഗിെന്റ ഏക സീറ്റായ അഴീക്കോട് കെ.എം. ഷാജി ഇല്ലെങ്കില്‍ പി.കെ. ഫിറോസ് വന്നേക്കും. മുസ്ലിം ലീഗിന് ഇക്കുറി ജില്ലയില്‍ രണ്ടാമതൊരു സീറ്റായി കൂത്തുപറമ്ബ് കൂടി ലഭിക്കും. പല പേരുകളും ഉയരുന്നുണ്ടെങ്കിലും ലീഗില്‍ ധാരണയായിട്ടില്ല.

